ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്, ബീഹാറിൽ തൂക്കുമന്ത്രിസഭയെന്ന് പ്രവചനം
ബീഹാര്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തായതിന് പിറകെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ടൈംസ് നൗ ബീഹാറില്‍ തൂക്ക് മന്ത്രിസഭയാണ് പ്രവചിച്ചിരിക്കുന്നത്. 243 നിയമസഭാ സീറ്റുകള്‍ ഉളള ബീഹാറില്‍ മഹാസഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. 120 സീറ്റുകള്‍ ആണ് മഹാസഖ്യം നേടുക എന്നും ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു.
Recommended Video
അതേസമയം ഭരണകക്ഷിയായ എന്‍ഡിഎ 116 സീറ്റുകള്‍ നേടും എന്നും സര്‍വ്വേ പ്രവചിക്കുന്നു. ബീഹാറില്‍ എല്‍ജെപി ഒരു സീറ്റും മറ്റുളളവര്‍ 6 സീറ്റുകളും സ്വന്തമാക്കും എന്നും സര്‍വ്വേ പറയുന്നു. വലിയ പ്രതീക്ഷകളോടെ ആണ് ബീഹാറില്‍ എല്‍ജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.

ടൈംസ് നൗ പ്രവചനം പ്രകാരം മഹാഗബ്ബന്ധന്‍ സഖ്യത്തില്‍ തേജസ്വി യാദവിന്റെ ആര്‍ജെഡിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുക. 85 സീറ്റുകള്‍ ആര്‍ജെഡി സ്വന്തമാക്കുമ്പോള്‍ കോണ്‍ഗ്രസ് 25 സീറ്റുകള്‍ നേടും. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടത് പക്ഷത്തിന് പത്ത് സീറ്റുകളും ടൈംസ് നൗ സര്‍വ്വേ പ്രവചിക്കുന്നു.
മറുവശത്ത് എന്‍ഡിഎയില്‍ ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ടൈംസ് നൗ സര്‍വ്വേ പ്രവചിക്കുന്നത്. 70 സീറ്റുകള്‍ ബിജെപിക്ക് പ്രവചിക്കുമ്പോള്‍ ജെഡിയുവിന് 42 സീറ്റുകള്‍ ലഭിക്കും എന്നാണ് പ്രവചനം. എച്ച്എഎം രണ്ട് സീറ്റുകളും വിഐവി രണ്ട് സീറ്റുകളും സ്വന്തമാക്കും.












Click it and Unblock the Notifications