കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതിയ്ക്കിടയിലും ഭേദപ്പെട്ട പോളിങ്ങ്; ബിഹാറിൽ ആദ്യ ഘട്ട പോളിങ്ങ് അവസാനിച്ചു

Google Oneindia Malayalam News

പട്ന; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ്ങ് അവസാനിച്ചു. കൊവിഡ് പ്രതിസന്ധി ഉടലെടുത്ത ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് ഭീതിയ്ക്കിടയിലും ഭേദപ്പെട്ട പോളിങ്ങാണ് ബിഹാറിൽ രേഖപ്പെടുത്തിയത്. വൈകീട്ട് അഞ്ച് വരെ 51.68 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

243 നിയമസഭ മണ്ഡലങ്ങളിൽ 71 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആര്‍ജെഡി 42 സീറ്റുകളിലും ജെഡിയു 41 സീറ്റുകളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 21 ലും എല്‍ജെപി ള്‍ 41 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾപ്രകാരം ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ജമുയി ജില്ലയിലാണ്.57.41 പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.

cmpost-1603876218.jpg -Properties

ജഹനാബാദിലും ലഖിസരായിലും ജമൂയിയിലും വോട്ടിങ്ങ് യന്ത്രങ്ങൾക്ക് തകരാറ് സംഭവിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.നിതീഷ് തിരഞ്ഞെടുപ്പിനിടെ ഔറംഗാബാദിൽ ബോംബുകൾ കണ്ടെത്തിയതും പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി.

നാല് മുന്നണികളാണ് ഇക്കുറി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്. ജെഡിയു നയിക്കുന്നഎൻഡിഎ, ആർജെഡി നയിക്കുന്ന മഹാസഖ്യം, പപ്പു യാദവിന്റെ ജെഎപി നയിക്കുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ്,മഹാസഖ്യത്തിൽ നിന്ന് വിട്ട കുശ്വാഹ നയിക്കുന്ന ഡെമോക്രാറ്റിക് സെക്കുലർ ഫ്രണ്ട് എന്നിവരാണ് ഗോദയിൽ. എൻഡിഎ വിട്ട ചിരാഗ് പസ്വാൻ നയിക്കുന്ന എൽജെപി ഇത്തവണ ഒരു സഖ്യത്തിന്റേയും ഭാഗമാകാതെയാണ് മത്സരിക്കുന്നത്.

അതേസമയം ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉയർത്തി. അരാജകത്വത്തിന്റെ യുവരാജാവ് എന്നായിരുന്നു മോദി തേജസ്വിയെ വിശേഷിപ്പിച്ചത്. അരാജകത്വവും കാപട്യവും മാത്രമേ മഹാസഖ്യം അധികാരത്തിലേറിയാൽ ജനങ്ങൾക്ക് നൽകാൻ കഴിയുള്ളൂവെന്ന് മോദി വിമർശിച്ചു.ജനങ്ങൾക്കായി നീക്കിവെച്ച വികസന ഫണ്ടുകൾ ഉപയോഗിച്ച് അഴിമതികൾ നടത്താനാണ് അവർ അധികാരത്തിലേറാൻ ആഗ്രഹിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം നുണ പറയുന്ന കാര്യത്തിൽ മോദിയെ തോൽപ്പിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി വെസ്റ്റ് ചംപാരൻ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ വിമർശിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനേയും രാഹുൽ രൂക്ഷമയാി വിമർശിച്ചു. ബിഹാറിൽ മതിയായ തൊഴിലുകൾ ഇല്ലന്നും വികസനം ഉണ്ടാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ലതിരഞ്ഞെടുപ്പ് അടുക്കേ കോൺഗ്രസിൽ ഭിന്നത, പിജെ കുര്യനെതിരെ പടയൊരുക്കം, തർക്കം തിരുവല്ല

രാഹുലിന് പ്രചാരണത്തിനിടെ പരിഹാസം, സമനില കൈവിട്ടില്ല, അടുത്ത തവണ അവര്‍ക്ക് കൊടുക്കണമെന്ന് മറുപടി!!രാഹുലിന് പ്രചാരണത്തിനിടെ പരിഹാസം, സമനില കൈവിട്ടില്ല, അടുത്ത തവണ അവര്‍ക്ക് കൊടുക്കണമെന്ന് മറുപടി!!

English summary
bihar assembly elections 2020; first phase polling ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X