കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പിന്നാലെ രണ്ടുംകൽപ്പിച്ച് ജെഡിയുവും, 15 നേതാക്കൾ പാർട്ടിക്ക് പുറത്ത്; നീക്കത്തിന് പിന്നിൽ

Google Oneindia Malayalam News

പാറ്റ്‌ന: വിമതനീക്കം നടത്തിയതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും 9 നേതാക്കളെ ബി ജെ പി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നേതാക്കളെ പുറത്താക്കിയത്.

എന്നാല്‍ ഇപ്പോഴിതാ ബിജെപിക്ക് പിന്നാലെ എന്‍ഡിഎ മുന്നണിയിലെ ജെഡിയുവും സമാനമായ നീക്കം നടത്തിയിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 15 നേതാക്കളെയാണ് ജെഡിയു ഇന്ന് പുറത്താക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക് . . .

എംഎല്‍എമാരും മന്ത്രിമാരും

എംഎല്‍എമാരും മന്ത്രിമാരും

എംഎല്‍എമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍ അടക്കമുള്ള 15 മുതിര്‍ന്ന നേതാക്കളെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ജെഡിയു ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ നിതീഷ് കുമാറിന്റെ തന്ത്രമാവാം ഇപ്പോഴുള്ള പുറത്താക്കല്‍ നടപടി. ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്ന് കണ്ടറിയണം.

 മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

ദാദന്‍ സിംഗ് യാദവ്, രാമേശ്വര്‍ പാസ്വാന്‍, ഭഗവാന്‍ സിംഗ് കുശ്വാഹ, കാഞ്ചന്‍ കുമാരി ഗുപ്ത, രണ്‍വിജയ് സിംഗ് എന്നിങ്ങനെ മുതിര്‍ന്ന നേതാക്കളെയാണ് ജെഡിയും ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു, അതേസമയം, പുറത്താക്കിയവരെ ഇനിയുള്ള നീക്കം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

വിമതനീക്കം

വിമതനീക്കം

പാര്‍ട്ടിയില്‍ വിമതനീക്കം ശക്തിപ്പെടുത്തിയതിനും എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയതിനും മുതിര്‍ന്ന നേതാക്കള്‍ അടക്കം 9 പേരെ ആറ് വര്‍ഷത്തേക്കാണ് ബിജെപി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിവിട്ട് പോയ 9 നേതാക്കളെയാണ് ബിജെപി ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

രാജേന്ദ്ര സിംഗ്, രാമേശ്വര്‍ ചൗരസ്യ, ഉഷ വിദ്യാര്‍ത്ഥി, രവീന്ദ്ര യാദവ്, ശ്വേത സിംഗ്, ഇന്ദു കശ്യപ്, അനില്‍ കുമാര്‍, മൃണാള്‍ ശേഖര്‍, അജയ് പ്രതാപ് എന്നിവരെയാണ് പാര്‍ട്ട് ഇപ്പോള്‍ ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ബിജെപി ബീഹാര്‍ ഘടകം ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാരണം

കാരണം

നിങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. ഇത് എന്‍ഡിഎയെയും പാര്‍ട്ടിയെയും ദോഷകരമായി ബാധിക്കുന്നു. ഇത് പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നിങ്ങളെ ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സജ്ഞയ് ജയ്സ്വാള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപിബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപി

ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

വിമതനീക്കം വച്ചുപൊറുപ്പിക്കില്ല; ബീഹാറില്‍ കടുംവെട്ടുമായി ബിജെപി, 9 നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്വിമതനീക്കം വച്ചുപൊറുപ്പിക്കില്ല; ബീഹാറില്‍ കടുംവെട്ടുമായി ബിജെപി, 9 നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്

English summary
Bihar Assembly Elections 2020: JDU expelled 15 leaders who were involved in anti-party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X