കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദ് യാദവിന്റെ മകനെതിരെ ഭാര്യ മല്‍സരിക്കും; ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റ്

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ വേറിട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനെതിരെ പുതിയ സ്ഥാനാര്‍ഥി കളത്തിലിറങ്ങും. മറ്റാരുമല്ല, ലാലുവിന്റെ മരുമകള്‍ തന്നെ. ഭര്‍ത്തവിനെതിരെ ഐശ്വര്യ റായ് മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലുവിന്റെ മൂത്ത മകനാണ് തേജ് പ്രതാപ് യാദവ്. ഇദ്ദേഹവും ഭാര്യ ഐശ്വര്യയും അകന്നു കഴിയുകയാണ്. തേജ് പ്രതാപിനെതിരെ ഭാര്യ ഐശ്വര്യ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് ആണ് സൂചിപ്പിച്ചത്.

t

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി ടിക്കറ്റില്‍ മല്‍സരിച്ച്് ജയിച്ച വ്യക്തിയാണ് ചന്ദ്രിക റായ്. മകള്‍ തേജ് പ്രതാപിനെതിരെ മല്‍സരിക്കാന്‍ സാധ്യതയുണ്ട് എന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മകള്‍ക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അധികാരമുണ്ട്. അവള്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ ഞാന്‍ തടയില്ലെന്നും ചന്ദ്രിക റായ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് ഉടന്‍ തന്നെ ഐശ്വര്യ റായ് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് വിവരം.

2018ലാണ് തേജ് പ്രാതാപും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം കഴിഞ്ഞ വേളയില്‍ തന്നെ തേജ് പ്രതാപ് വിവാഹ മോചനം തേടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുകുടുംബങ്ങളുടെയും ബന്ധം വഷളായി. നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഇരുവരും അകന്നാണ് കഴിയുന്നത്. കുടുംബത്തിലുണ്ടായ അകല്‍ച്ച രാഷ്ട്രീയത്തിലും മാറ്റമുണ്ടാക്കി. ചന്ദ്രിക റായ് ആര്‍ജെഡിയില്‍ നിന്ന് രാജിവച്ചു. മാത്രമല്ല, മുഖ്യശത്രുക്കളായി ആര്‍ജെഡി കരുതുന്ന നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അംഗത്വമെടുക്കുകയും ചെയ്തു.

 ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. 28000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എന്നാല്‍ ഇത്തവണ തേജ് പ്രതാപ് മണ്ഡലം മാറുമെന്നാണ് സൂചനകള്‍. ഈ മണ്ഡലത്തില്‍ ഭാര്യ ഐശ്വര്യ മല്‍സരിക്കാന്‍ സാധ്യതയുള്ളതാണ് മണ്ഡല മാറ്റം ആലോചിക്കുന്നതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സമസ്തിപൂര്‍ ജില്ലയിലെ ഹസന്‍പൂര്‍ മണ്ഡലത്തിലാകും തേജ് പ്രതാപ് മല്‍സരിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഹസന്‍രപൂരിലെ പൊതുപരിപാടിയില്‍ തേജ് പ്രതാപ് പങ്കെടുത്തിരുന്നു. ജെഡിയു നേതാവ് രാജ് കുമാര്‍ റായ് ജയിച്ച മണ്ഡലമാണിത്. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഹസന്‍പൂര്‍. ഇവിടെ തേജ് പ്രതാപ് മല്‍സരിച്ചാല്‍ ജയം ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിഹാറില്‍ ആര്‍ജെഡിയുടെ വോട്ട് ബാങ്കാണ് മുസ്ലിങ്ങള്‍.

ആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെ

English summary
Bihar Assembly elections 2020: Lalu's daughter-in-law likely to contest against husband Tej Pratap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X