കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 55% പോളിങ്‌

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടടുപ്പ്‌ ഇന്ന്‌ അവസാനിച്ചു. അവസാനഘട്ട വോട്ടെടുപ്പില്‍ ഏകദേശം 55% പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌.സംസ്ഥാനത്തെ 78 സീറ്റുകളിലേക്ക്‌ നടന്ന വോട്ടെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേതായി 1204 സ്ഥാനാര്‍ഥികളാണ്‌ മത്സര രംഗത്തുണ്ടായിരുന്നത്‌. 2.53 ആളുകളാണ്‌ മൂന്നാഘട്ട വോട്ടെടുപ്പില്‍ വോട്ടു ചെയ്യാന്‍ യോഗ്യരായുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട്‌ ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഒരോ മണ്ഡലങ്ങളിലും രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നത്‌ മൂന്നാം ഘട്ടത്തെ വ്യത്യസ്ഥാമാക്കുന്നു. മൂന്നാം ഘട്ടത്തില്‍ മിക്ക നിയമസഭാ മണ്ഡലങ്ങളിലും നിലവിലെ ഭരണകക്ഷിയായ എന്‍ഡിയേയും പ്രതിപക്ഷമായ മഹാ സഖ്യവും തമ്മില്‍ നേര്‍ക്കു നേര്‍ മത്സരിക്കുന്നുഎന്ന പ്രത്യേകതയും മൂന്നാം ഘട്ടത്തിനുണ്ട്‌
നിലവിലെ സ്‌പീക്കര്‍ വിജയ്‌കുമാര്‍ അടക്കം നിതീഷ്‌ കുമാര്‍ മനത്രി സഭയിലെ 12ലധികം മന്ത്രിമാരും മൂന്നാം ഘട്ടത്തിലാണ്‌ ജനവിധി തേടിയത്‌. ആത്മഹത്യ ചെയ്‌ത ബോളിവുഡ്‌ നടന്‍ സുശാന്ത്‌ രജപുത്തിന്റെ ബന്ധുവായ നീരജ്‌ കുമാര്‍ സിങ്ങും ബി ജെപി ടിക്കറ്റില്‍ ജനവിധി തേടിയതും മൂന്നാം ഘട്ടത്തിലാണ്‌.

മാനാനംഘട തിരഞ്ഞെടുപ്പ്‌ നടന്ന ഇന്ന്‌ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ജനങ്ങളോടും പരമാവധി വോട്ട്‌ ചെയ്യാന്‍ അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌ത്‌ പുതിയ റെക്കോഡിടാനാണ്‌ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തത്‌.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്‌്‌തമായി വോട്ടിങ്‌ ശതമാനം ഉയര്‍ന്നത്‌ ഇരികക്ഷികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്‌. നവംബര്‍ 10നാണ്‌ ബീഹാരില്‍ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യപിക്കുന്നത്‌.
English summary
Bihar assembly elections come to an end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X