കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ദിവസം.. 247 റാലികൾ: റെക്കോർഡ് സൃഷ്ടിച്ച് തേജസ്വി, വോട്ടർമാരെ ഇളക്കിമറിച്ച് റാലികൾ!!

  • By Desk
Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുത്തത് 247 റാലികളിൽ. നാല് റോഡ് ഷോകളിലും തേജസ്വി പങ്കെടുത്തിട്ടുണ്ട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം റാലികളിൽ പങ്കെടുത്ത നേതാവും തേജസ്വി യാദവാണ്. ബിഹാറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നതിന് ഏഴ് ദിവസം മുമ്പാണ് തേജസ്വി പ്രചാരണം ആരംഭിച്ചത്. ഒക്ടോബർ 23നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ റാലിയിലും വോട്ടർമാരെ ആവേശഭരിതരാക്കാൻ തേജസ്വിയ്ക്ക് കഴിഞ്ഞിരുന്നു. നിങ്ങളുടെ സഹോദരൻ മുഖ്യമന്ത്രിയാകുന്ന ദിവസം അദ്ദേഹം നിങ്ങൾക്ക് പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് തേജസ്വി ഓരോ റാലിയിലും ആവർത്തിച്ചത്.

ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിച്ച ജില്ലകളില്‍ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിച്ച ജില്ലകളില്‍

നിതീഷ് കുമാറിന്റെ മണ്ഡലങ്ങൾ

നിതീഷ് കുമാറിന്റെ മണ്ഡലങ്ങൾ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തേക്കാൾ ആറ് ശതമാനം ലീഡ് മഹാഗത്ബദ്ധൻ സഖ്യത്തിനുണ്ടാകുമെന്നാണ് ഒക്ടോബർ 20ന് പുറത്തിറങ്ങിയ ലോക്നീതി- സിഎസ്ഡിഎസ് സർവേയുടെ പ്രവചനം. ഇതിന്റെ തൊട്ടടുത്ത ദിവസമാണാ തേജസ്വി 12 റാലികളിൽ പങ്കെടുത്തത്. ഒക്ടോബർ 31ന് 19 റാലികളിലാണ് യാദവ് പങ്കെടുത്തത്. ഈ തിരഞ്ഞെടുപ്പിലെ യാദവിന്റെ റെക്കോർഡ് ആണെന്ന് പറയാവുന്ന റാലികളാണ് ഇത്. നിതീഷ് കുമാറിന്റെ ജന്മദേശമായ നളന്ദയിലും പ്രചാരണത്തിനെത്തിയിരുന്നു. 19 റാലികളിൽ നാലെണ്ണവും നളന്ദയിലായിരുന്നു. ഉത്സാഹികളായ ആൾക്കുട്ടം തേജസ്വിയുടെ ഓരോ വാക്കിനോടും പ്രതികരിച്ചിരുന്നു.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

മഹാഗത്ബദ്ധൻ സഖ്യത്തിന്റെ ഭാഗമായിരുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച തലവൻ ജിതൻ റാം മാഞ്ചിയാണ് യാദവിന്റെ നേതൃത്വത്തെക്കുറിച്ച് ആദ്യം ചോദ്യങ്ങൾ ഉന്നയിച്ചത്. മറ്റുള്ളവർക്കൊപ്പം കഴിഞ്ഞ ആഗസ്റ്റിലാണ് മാഞ്ജി മഹാഗത്ബദ്ധനിൽ നിന്ന് പുറത്തുപോയത്. സഖ്യകക്ഷികൾ സമവായത്തിലൂടെ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കണമെന്ന മാഞ്ജിയുടെ നിബന്ധന ആർജെഡി പൂർണ്ണമായും നിരസിച്ചിരുന്നു.

 കുടുതൽ പേർ പുറത്തേക്ക്

കുടുതൽ പേർ പുറത്തേക്ക്

സെപ്തംബറിൽ മറ്റൊരു സഖ്യകക്ഷിയായ ഉപേന്ദ്ര കുഷ് വാഹയും സഖ്യത്തിൽ നിന്ന് പുറത്തുപോയിരുന്നു. വികാഷീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനിയും മഹാഗത്ബദ്ധൻ ഒക്ടോബർ മൂന്നിന് സഖ്യത്തിൽ നിന്ന് പുറത്തുപോയിരുന്നു. സഖ്യം സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. വാർത്താ സമ്മേളനം നടക്കുന്നതിനിടെ ഇദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. വ്യാജ വാഗ്ധാനങ്ങൽ നൽകി കബളിപ്പിച്ചുവെന്നാണ് സഹാനി ഉന്നയിച്ച ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ചെറു കക്ഷികളും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും യാദവിന്റെ നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

20 ദിവസത്തെ പ്രചാരണം

20 ദിവസത്തെ പ്രചാരണം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 20 ദിവസത്തിനിടെ247 റാലികളിൽ. നാല് റോഡ് ഷോകളിലും തേജസ്വി പങ്കെടുത്തിരുന്നു. ഇതിൽ 47 റാലികളും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. രാഹുൽ ഗാന്ധി എട്ട് റാലികളിൽ മാത്രമാണ് പങ്കെടുത്തത്. ഇടതുപാർട്ടികൾക്കായുള്ള പ്രചാരണത്തിനായി 23 റാലികളിലും യാദവ് പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിതാവ് ലാലുപ്രസാദിന്റെ ഫോട്ടോയും പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്ത തേജസ്വി ജംഗിൾ രാജിനെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യകേന്ദ്രമാണ്.

English summary
Bihar Assembly elections: In 20-day campaign, Tejashwi Yadav completes 247 rallies, 4 road shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X