കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമാംഗഞ്ചിൽ ജിതൻ റാം മാഞ്ചിയ്ക്ക് വിജയം: സാക്ഷിയായത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുസ്ഥാൻ അവാമി മോർച്ച സ്ഥാനാർത്ഥി ജിതൻ റാം മാഞ്ചിയ്ക്ക് വിജയം. ഗയ ജില്ലയിലെ ഇമാംഗഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിച്ച മാഞ്ചി ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന് ശേഷമാണ് വിജയിക്കുന്നത്. മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചി ആർജെഡിയുടെ ഉദയ് നരേൻ ചൌധരിക്കെതിരെ 16,034 വോട്ടുകൾക്കാണ് വിജയിച്ചത്.

 രഘോപൂർ വിട്ടുകൊടുക്കാതെ തേജസ്വി: 35000 വോട്ടുകളുടെ ഭൂരിപക്ഷം, സതീഷിനെ തോൽപ്പിക്കുന്നത് രണ്ടാം തവണ രഘോപൂർ വിട്ടുകൊടുക്കാതെ തേജസ്വി: 35000 വോട്ടുകളുടെ ഭൂരിപക്ഷം, സതീഷിനെ തോൽപ്പിക്കുന്നത് രണ്ടാം തവണ

-jitanrammanjhibihar-1

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയ കണക്ക് പ്രകാരം 45, 36 ശതമാനം വോട്ടുകൾ മാഞ്ചിയും 36.12 ശതമാനം വോട്ടുകൾ എതിർ സ്ഥാനാർത്ഥി ഉദയ് നരേൻ ചൌധരിയും നേടിയിട്ടുണ്ട്. ചകായ് മണ്ഡലത്തിൽ നിന്ന് ആർജെഡിയുടെ സാവിത്രി ദേവിയെ പരാജയപ്പെടുത്തിക്കൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥി സുമിത് കുമാർ സിംഗാണ് വിജയിച്ചിട്ടുള്ളത്. 581 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ബിഹാറിൽ അധികാരത്തിലിരിക്കുന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ് ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ച. മുൻ ബിഹാർ മുഖ്യമന്ത്രിയായിരുന്ന മാഞ്ചി 1980ന് ശേഷം പലതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

'ഒവൈസി സാഹബ് വോട്ട് തീനി, സൂക്ഷിക്കണം', മതേതര പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ് 'ഒവൈസി സാഹബ് വോട്ട് തീനി, സൂക്ഷിക്കണം', മതേതര പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ്

Recommended Video

cmsvideo
Bihar Election Results: Counting to go on till late tonight, says EC| Oneindia Malayalam

 ഹസൻപൂരിൽ തേജ് പ്രതാപ് യാദവിന് വിജയം: ജനതാദൾ സ്ഥാനാർത്ഥിയെ തറപറ്റിച്ചത് 21,139 വോട്ടുകൾക്ക്!! ഹസൻപൂരിൽ തേജ് പ്രതാപ് യാദവിന് വിജയം: ജനതാദൾ സ്ഥാനാർത്ഥിയെ തറപറ്റിച്ചത് 21,139 വോട്ടുകൾക്ക്!!

English summary
Bihar assembly elections: Jitan Ram Manhji of HAM won from Imamganj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X