കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ല: ബിഹാര്‍ നിയമസഭയില്‍ പ്രമേയം!! എന്‍പിആറില്‍ നിലപാട് ഇങ്ങനെ

Google Oneindia Malayalam News

പട്ന: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ബിജെപി തിരിച്ചടി നല്‍കി ബിഹാര്‍ നിയമസഭയില്‍ പ്രമേയം. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രമേയം പാസാക്കിയിട്ടുള്ളത്. അതേ സമയം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 201൦ലേതിന് സമാനമായി നടപ്പിലാക്കിയതുപോലെ ഭേദഗതികളില്ലാതെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള പ്രമേയവും നിയമസഭ പാസാക്കിയിട്ടുണ്ട്. എന്‍പിആറിലെ വിവാദ നിബന്ധനകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.

കലാപത്തിനിടെ 2 പേര്‍ക്ക് വെടിയേറ്റു: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞകലാപത്തിനിടെ 2 പേര്‍ക്ക് വെടിയേറ്റു: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുസ്ലിം സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും, എന്‍പിആര്‍ പഴയ രീതിയില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നുമാണ് നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയത്. പൗരത്വ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

nitish-kumar-1564

ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ വിവരങ്ങള്‍ എന്നിവ അനാവശ്യമാണെന്നും എടുത്തുകളയണമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിനും പശ്ചിമബംഗാളിനും പുറമേ പഞ്ചാബും രാജസ്ഥാനും പോണ്ടിച്ചേരിയുമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍.

English summary
Bihar assembly passes resolution aginst NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X