കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

Google Oneindia Malayalam News

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷം. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ മല്‍സരിക്കാന്‍ ഒരുങ്ങുന്നു. സീറ്റ് വിഭജനത്തില്‍ യാതൊരു പ്രാതിനിധ്യവും എല്‍ജെപിക്ക് കിട്ടാത്തതാണ് അവര്‍ ഉന്നയിക്കുന്ന വിഷയം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര നേതൃത്വത്തിന് എല്‍ജെപി കത്ത് നല്‍കി.

സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇരുവരെയും ഐക്യപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപി ശ്രമം. എന്നാല്‍ നിതീഷ് കുമാറിന്റെ വല്യേട്ടന്‍ നിലപാടാണ് ബിഹാറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എല്‍ജെപി പറയുന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമേയുള്ളൂ. വിശാല സഖ്യം പ്രതീക്ഷയോടെയാണ് എന്‍ഡിഎയിലെ ഭിന്നതയെ കാണുന്നത്. വിശദവിവരങ്ങള്‍....

 ഇതാണ് കാരണം

ഇതാണ് കാരണം

സീറ്റ് വിഭജനം എന്‍ഡിഎയില്‍ കീറാമുട്ടി ആയിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും മാത്രമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എല്‍ജെപിയെ കാര്യമാക്കുന്നില്ല. ഇക്കാര്യത്തില്‍ എല്‍ജെപി നേതൃത്വങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

ചിരാഗ് പാസ്വാന്റെ കത്ത്

ചിരാഗ് പാസ്വാന്റെ കത്ത്

സീറ്റ് വിഭജന ചര്‍ച്ച ഇതുവരെ നടത്തിയില്ലെന്ന് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു. ഇങ്ങനെ വന്നാല്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ബിജെപി ദില്ലി നേതൃത്വം ഇടപെട്ടേക്കുമെന്നാണ് വിവരം.

സീറ്റ് വിവരം അറിയിച്ചില്ല

സീറ്റ് വിവരം അറിയിച്ചില്ല

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമെന്നാണ് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. ഇതോടെയാണ് ജെഡിയു കൂടുതല്‍ പിടിമുറുക്കാന്‍ തുടങ്ങിയത്. എല്‍ജെപിയെ അവഗണിക്കുകയാണ് അവര്‍. എത്ര സീറ്റ് നല്‍കുമെന്ന് എല്‍ജെപിയെ അറിയിച്ചിട്ടില്ല.

അമിത് ഷാ ഇടപെടണം

അമിത് ഷാ ഇടപെടണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നാണ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഡിഎയില്‍ എന്തുകൊണ്ടാണ് സീറ്റ് വിഭജനം ഇതുവരെ നടക്കാത്തത് എന്ന് ചിരാഗ് പാസ്വാന്‍ ചോദിക്കുന്നു. ബിജെപി ദേശീയ നേതാവ് ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷമായി സംസാരിച്ചിട്ട്

ഒരു വര്‍ഷമായി സംസാരിച്ചിട്ട്

ജെഡിയുവും എല്‍ജെപിയും തമ്മില്‍ കുറച്ച് നാളുകളായി കൊമ്പു കോര്‍ക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഒരു വര്‍ഷമായി സംസാരിച്ചിട്ട് എന്ന് ചിരാഗ് പാസ്വാന്‍ അടുത്തിടെ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് മിനുട്ട് സംസാരിച്ചത് മാത്രമാണ് ഒരു വര്‍ഷത്തിനിടെ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ നടന്നത് എന്നും ചിരാഗ് പറയുന്നു.

കുഴപ്പമില്ലെന്ന് ജെഡിയു

കുഴപ്പമില്ലെന്ന് ജെഡിയു

എല്‍ജെപി സഖ്യം വിട്ടാല്‍ പ്രശ്‌നമില്ല എന്നാണ് ജെഡിയുവിന്റെ നിലപാട്. ദളിത് വോട്ടുകളാണ് എല്‍ജെപിയുടെ അടിത്തറ. അടുത്തിടെ എന്‍ഡിഎയോട് അടുപ്പം കാണിച്ചെത്തിയ ജിതന്‍ റാം മാഞ്ചിയെ കൂടെ ചേര്‍ത്ത് ദളിത് വോട്ട് പിടിക്കാമെന്ന് ജെഡിയു കരുതുന്നു. എന്നാല്‍ എല്‍ജെപിയെ ഒഴിവാക്കാന്‍ ബിജെപി തയ്യാറല്ല. സമവായത്തിന് ദില്ലിയിലും പട്‌നയിലും ബിജെപി ശ്രമിക്കുന്നുണ്ട്.

 ബിജെപി ഓകെ, പക്ഷേ...

ബിജെപി ഓകെ, പക്ഷേ...

ബിജെപിയുമായി തങ്ങള്‍ക്ക് പ്രശ്‌നമില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും അനുകൂലിക്കുന്നു. എന്നാല്‍ ജെഡിയുവുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല എന്നാണ് ചിരാഗ് പാസ്വാന്‍ പറയുന്നത്. സമവായം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്‍ഡിഎക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്ന് തീര്‍ച്ചയാണ്.

സ്വന്തമായി സ്ഥാനാര്‍ഥികള്‍

സ്വന്തമായി സ്ഥാനാര്‍ഥികള്‍

സീറ്റ് വിഭജന കാര്യത്തില്‍ സമവായം ആയിട്ടില്ലെങ്കില്‍ സഖ്യം വിടുമെന്ന് എല്‍ജെപി സൂചന നല്‍കി. ജെഡിയുവിനതിരെ മല്‍സരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. അതേസമയം, ബിജെപിക്കെതിരെ മല്‍സരിക്കില്ലെന്നും ബിജെപിയുമായി സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ആഹ്ലാദം

കോണ്‍ഗ്രസിന് ആഹ്ലാദം

എന്‍ഡിഎയിലെ ഭിന്നത സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ആര്‍ജെഡി-കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യം. എല്‍ജെപി എന്‍ഡിഎ വിട്ടാല്‍ തങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എല്‍ജെപിയെ സഖ്യത്തിലെത്തിക്കാന്‍ മഹാസഖ്യം ശ്രമിക്കുന്നുവുന്നും റിപ്പോര്‍ട്ടുണ്ട്.

 സര്‍വ്വെ ഫലം

സര്‍വ്വെ ഫലം

അതേസമയം, എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എബിപി-സിവോട്ടര്‍ സര്‍വ്വെ വ്യക്തമാക്കുന്നത്. എന്നാല്‍ മഹാസഖ്യം തകര്‍ന്നടിയാല്‍ സാധ്യതയില്ലെന്നും എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കമാണുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ സാധ്യതകള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാറിയേക്കാം.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
നവംബര്‍ 10ന് അറിയാം

നവംബര്‍ 10ന് അറിയാം

ഒക്ടോബര്‍ 28 മുതലാണ് മൂന്ന് ഘട്ടങ്ങളായി ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. നവംബര്‍ 10ന് വോട്ടെണ്ണും. നവംബര്‍ 29 ആകുമ്പോഴേക്കും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണം. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രചാരണങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്.

English summary
Bihar Assembly Poll 2020: LJP Leader Chirag Paswan writes letter to Amit Shah over seat-sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X