കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ആസാദിന്റെ പുതിയ സഖ്യ നീക്കം; കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളി, പിഡിഎ

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ രാഷ്ട്രീയ സഖ്യം പിറവിയെടുത്തു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിനും ഭീഷണിയാണ് പുതിയ സഖ്യം. പപ്പു യാദവിന്റെ ജന അധികാര്‍ പാര്‍ട്ടി (ജിഎപി)യാണ് പുതിയ സഖ്യത്തിന് ചുക്കാന്‍ പിടിച്ചത്. പ്രോഗ്രസീവ് ഡെമോക്രാറ്റിക് സഖ്യം (പിഡിഎ) എന്നാണ് പുതിയ മുന്നണിയുടെ പേര്.

ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും എസ്ഡിപിഐയുമെല്ലാം ഉള്‍പ്പെടുന്നതാണ് പിഡിഎ. എന്‍ഡിഎ, വിശാല സഖ്യം, അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മതേതര സഖ്യം (യുഡിഎസ്എ) എന്നിവയാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ള മറ്റു മുന്നണികള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 സഖ്യത്തിലുള്ള പാര്‍ട്ടികള്‍

സഖ്യത്തിലുള്ള പാര്‍ട്ടികള്‍

ജെഎപി, ആസാദ് സമാജ് പാര്‍ട്ടി, എസ്ഡിപിഐ, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നിവയാണ് പിഡിഎയിലുള്ളത് എന്ന് പപ്പു യാദവ് അറിയിച്ചു. കോണ്‍ഗ്രസിനെയും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എസ്എല്‍പിയെയും രാം വിലാസ് പാസ്വാന്റെ എല്‍ജെപിയെയും മുന്നണിയില്‍ ചേരാന്‍ പപ്പു യാദവ് ക്ഷണിച്ചു.

മഹാസഖ്യത്തിലെ ഉടക്ക്

മഹാസഖ്യത്തിലെ ഉടക്ക്

മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ആര്‍എസ്എല്‍പി. എന്നാല്‍ ഇവര്‍ കഴിഞ്ഞദിവസം സഖ്യം വിടുകയാണെന്ന് അറിയിച്ചു. അതേസമയം, ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎയില്‍ കുശ്വാഹയുടെ പാര്‍ട്ടിയെ ഉള്‍പ്പെടുത്തുകയുമില്ല. ഈ സാഹചര്യത്തിലാണ് ആര്‍എസ്എല്‍പിയെ പപ്പു യാദവ് ക്ഷണിച്ചിരിക്കുന്നത്.

പാസ്വാന്റെ പാര്‍ട്ടി ചേരുമോ

പാസ്വാന്റെ പാര്‍ട്ടി ചേരുമോ

രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി എന്‍ഡിഎയില്‍ തര്‍ക്കത്തിലാണ്. ബിജെപിയുമായി എല്‍ജെപിക്ക് പ്രശ്‌നമില്ലെങ്കിലും ജെഡിയുവുമായി ഉടക്കിലാണ്. ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് എല്‍ജെപി സംസ്ഥാന അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ജെപിയെ പപ്പു യാദവ് ക്ഷണിച്ചിരിക്കുന്നത്.

 മഹാസഖ്യത്തിലുള്ളവര്‍

മഹാസഖ്യത്തിലുള്ളവര്‍

കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, വിഐപി, ഇടതുപാര്‍ട്ടികള്‍ എന്നിവയാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷികള്‍. ഇവര്‍ക്കിടയില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലവിലുണ്ട്. മതിയായ സീറ്റ് ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് പപ്പു യാദവ് കോണ്‍ഗ്രസിനെയും പുതിയ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കിങ്‌മേക്കറാകുമോ

കിങ്‌മേക്കറാകുമോ

കൊറോണ വ്യാപന ഘട്ടത്തിലും നിതീഷ് കുമാര്‍ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അധികാരം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പപ്പു യാദവ് ആരോപിച്ചു. മഹാസഖ്യവും എന്‍ഡിഎയും ഇഞ്ചോടിച്ച് പോരാട്ടം നടത്തുന്ന വേളയില്‍ പപ്പു യാദവിന്റെ പുതിയ സഖ്യത്തിന്റെ സാന്നിധ്യം നിര്‍ണായകമായേക്കാം.

ഉവൈസിയുടെ സഖ്യവും

ഉവൈസിയുടെ സഖ്യവും

പുതിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സഖ്യത്തിന്റെ പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഉവൈസിയുടെ പുതിയ സഖ്യവും ബിഹാറില്‍ പോരിനിറങ്ങുന്നുണ്ട്. സമാജ്‌വാദി ജനതാദള്‍ ഈ സഖ്യത്തിലാണ്. സീമാഞ്ചല്‍ മേഖലയിലാണ് ഈ സഖ്യം മല്‍സരിക്കുക.

കേന്ദ്രവുമായി തുറന്ന പോരിന് സോണിയ ഗാന്ധി; കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പുതിയ നിയമം വരുംകേന്ദ്രവുമായി തുറന്ന പോരിന് സോണിയ ഗാന്ധി; കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പുതിയ നിയമം വരും

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

English summary
Bihar Assembly Poll 2020: Pappu Yadav floats new alliance against NDA and Grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X