കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ കളത്തിൽ; എംഎൽഎമാർക്ക് മാർക്കിടും.. വേറിട്ട തന്ത്രങ്ങളുമായി ബിഹാറിൽ പണി തുടങ്ങി കോൺഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

പാട്ന; ബീഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിച്ചുകഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാൽ തന്നെ മഹാമാരിക്കാലത്തെ എൻഡിഎ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാവും തിരഞ്ഞെടുപ്പ്. മുന്നണികൾ തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൊടിപൊടിക്കുകയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പാർട്ടികളുടെ ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്.

സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ സപ്ന മുഹമ്മദ്; മലയാളിയല്ല.. അറബി വേഷവും അമേരിക്കൻ ഇംഗ്ലീഷുംസെക്രട്ടറിയേറ്റിൽ എത്തുമ്പോൾ സപ്ന മുഹമ്മദ്; മലയാളിയല്ല.. അറബി വേഷവും അമേരിക്കൻ ഇംഗ്ലീഷും

ജെഡിയു-ബിജെപി സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മബലത്തിലാണ് ഭരണഭക്ഷം അങ്കത്തിനിറങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ആർജെഡിയുമായി സഖ്യത്തിലാകും കോൺഗ്രസ് മത്സരിക്കുക. നിർണായക നീക്കങ്ങളാണ് കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്നത്.

കാലാവധി അവസാനിക്കും

കാലാവധി അവസാനിക്കും

നവംബർ 29 നാണ് നിലവിലെ ബിഹാർ സർക്കാരിന്റെ കാലാവധി അവസാനിക്കുക. 2015 ൽ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 243 സീറ്റുകളിൽ 123 സീറ്റിലും വിജയിച്ച് നിതീഷ്‌കുമാർ നേതൃത്വം നൽകുന്ന ജെഡി (യു), ബിജെപി മുന്നണിയാണ് ബിഹാറിൽ ഭരണത്തിൽ എത്തിയത്.

അംഗബലം ഇങ്ങനെ

അംഗബലം ഇങ്ങനെ

ജെഡിയുവിന് 70 എംഎൽഎമാരും ബിജെപിക്ക് 53 അംഗങ്ങളുമാണ് ഉള്ളത്. മറുവശത്ത് കോൺഗ്രസ് ആർജെഡു സഖ്യത്തിന് 106 സീറ്റുകളാണ് ഉള്ളത് (ആർജെഡി-80, കോൺഗ്രസ്-26).1951 ലെ ആദ്യ സർക്കാർ മുതൽ 1985 വരെ തുടർച്ചയായി ബിഹാർ ഭരിച്ച കോൺഗ്രസ് ഇക്കുറി സംസ്ഥാനത്ത് വൻ തിരിച്ച് വരവ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

നേരിട്ട് ഇടപെട്ട് രാഹുൽ

നേരിട്ട് ഇടപെട്ട് രാഹുൽ

മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി നേരിട്ടാണ് ഇക്കുറി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് രാഹുൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എത്രയും പെട്ടെന്ന് സഖ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്തിമ തിരുമാനം കൈക്കൊള്ളണമെന്ന നിർദ്ദേശമാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്.

വിപുലമാക്കാൻ നേതാക്കൾ

വിപുലമാക്കാൻ നേതാക്കൾ

അതിനിടെ മണ്ഡലങ്ങളിൽ പ്രവർത്തനം വിപുലമാക്കാൻ ഒരുങ്ങുകയാണ് പാർട്ടി നേതാക്കൾ. മണ്ഡലങ്ങളിൽ സന്ദർശനം നടത്തി പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി രഹസ്യ റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാന നേതൃത്വം നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലകൾ സന്ദർശിക്കും

ജില്ലകൾ സന്ദർശിക്കും

ഓരോ ദിവസവും പാർട്ടിയുടെ ഇലക്ഷൻ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും കാമ്പെയ്ൻ കമ്മിറ്റിയിലെ ഒരംഗവും ചേർന്ന് ഓരോ ജില്ലകളും രണ്ട് ബ്ലോക്കുകളും ദിവസേന സന്ദർശിക്കും. ഇവിടെ പ്രാദേശിക തലത്തിലുള്ള നേതാക്കളും പ്രവർത്തകരുമായി സംസ്ഥാന നേതാക്കൾ ചർച്ച നടത്തും.

പ്രവർത്തനങ്ങൾ വിലയിരുത്തും

പ്രവർത്തനങ്ങൾ വിലയിരുത്തും

മാത്രമല്ല നിലവിലെ എംഎൽഎമാരുടെ പ്രവർത്തനങ്ങളും വിലയിരുത്തും. ഇതു കൂടി അടിസ്ഥാനപ്പെടുത്തിയാകും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുക. മണ്ഡല തലത്തിലുള്ള പ്രശ്നങ്ങൾ പഠിച്ച് അവയിൽ ഊന്നിയാകും പ്രചരങ്ങൾ നടത്തുക. അതിനിടെ സീറ്റ് വിഭജനത്തിനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.

അർഹമായ പരിഗണന

അർഹമായ പരിഗണന

അർഹമായ പരിഗണന ലഭിച്ചാൽ മാത്രം സഖ്യം മതിയെന്നാണ് സംസ്ഥാന നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ലോക്സഭ തിരഞ്ഞെടുപ്പ് സാഹചര്യം ആവർത്തിക്കാൻ സീറ്റുകളുടെ കാര്യത്തിൽ ആദ്യമേ തന്നെ തിരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സദാനന്ദൻ സിംഗ് പ്രതികരിച്ചു.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

കോൺഗ്രസും ആർജെഡുയും തമ്മിൽ സീറ്റ് വിഭജനം സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ട്. മാത്രമല്ല മറ്റ് സഖ്യകക്ഷികളായ മുൻ മുഖ്യമന്ത്രി ജിതൻ റാം മഞ്ജിയുടെ എച്ച്എഎം (എസ്), ഉപേന്ദ്ര കുശ്വാഹയുടെ ആർ‌എൽ‌എസ്‌പി, മുകേഷ് സാഹ്‌നിയുടെ വികാസ്-ഷീൽ ഇൻസാൻ പാർട്ടി (വിഐപി) തുടങ്ങിയ പാർട്ടികളുമായും ധാരണയിലെത്താൻ സാധിച്ചിട്ടില്ല.

ഇടതുപാർട്ടികളുമായും

ഇടതുപാർട്ടികളുമായും

ഇടതുപാർട്ടികളുമായും ചർച്ചകൾ പൂർത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ബിഹാറിന്റെ ചുമതലയുള്ള ശക്തി സിംഗ് ഗോഹിൽ പാർട്ടി നേതാക്കളുമായി ഇത് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാക്കളെ കൂടാതെ ആർജെഡി നേതാവ് തേജസ്വി യാദവ്, റാബ്രി ദേവി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

തനിച്ച് മത്സരിക്കുമോ?

തനിച്ച് മത്സരിക്കുമോ?

ജൂലൈ ആദ്യവാരത്തോടെ ചർച്ചകള്‍പൂർത്തികരിക്കാനാണ് തിരുമാനമായത്. അതേസമയം കോൺഗ്രസ് തനിച്ച് മത്സരിക്കുമോയെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. ആർജെഡിയുടെ നിലപാടിൽ പല കോൺഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിലാണ്. വരും ദിവസങ്ങൾ അറ്റകൈ തിരുമാനങ്ങൾ കോൺഗ്രസ് സ്വീകരിക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

'സ്ത്രീ ആയതോണ്ടല്ലേ, വല്ല മാധവനോ തങ്കപ്പനോ ആണെങ്കിൽ കടത്തിയത് ആറ്റംബോംബായാലും ഈ വീര്യം കാണൂല''സ്ത്രീ ആയതോണ്ടല്ലേ, വല്ല മാധവനോ തങ്കപ്പനോ ആണെങ്കിൽ കടത്തിയത് ആറ്റംബോംബായാലും ഈ വീര്യം കാണൂല'

English summary
Bihar assembly poll; Congress team will visit every constituency and monitor leader's work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X