ലാലുവിന്റെ മൂത്തമകന്‍ ഇളയ മകനേക്കാള്‍ ഇളയതാണ്!!!
പറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെ രണ്ട് ആണ്‍മക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന് മുമ്പും ഒരുപാട് വന്നിട്ടുണ്ട്. രണ്ട് പേരും രാഷ്ട്രീയത്തിലും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറയുന്നതിന് പിന്നില്‍ ഒരു അത്യപൂര്‍വ്വ 'പ്രതിഭാസം' ആണ്.
ലാലുവിന്റെ മൂത്ത മകന് ഇളയ മകനേക്കാള്‍ പ്രായം കുറവാണ് എന്നതാണ് അത്. ചേട്ടന് അനിയനേക്കാള്‍ പ്രായം കുറയുകയോ... അതെങ്ങനെ സംഭവിയ്ക്കും?
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനായി നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ പറയുന്ന കാര്യങ്ങളാണ് ഇത്. ഇത്തവണ രണ്ട് പേരും മത്സര രംഗത്തുണ്ട്.

ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനാണ് തേജ് പ്രതാപ് യാദവ്. വൈശാലി ജില്ലയിലെ മഹുമ മണ്ഡലത്തിലാണ് മത്സരിയ്ക്കുന്നത്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പ്രായം 25 വയസ്സാണ്.
Lalu Yadav's elder son Tej Pratap Yadav shown 25 yrs of age and younger son Tejaswi Yadav shown aged 26 in affidavit. pic.twitter.com/SiOIBc1j7q
— ANI (@ANI_news) October 5, 2015 എന്നാല്‍ ലാലുവിന്റെ ഇളയ മകന്‍ തേജസ്വി യാദവിന്റെ പ്രായം 26 ആണെന്നാണ് കാണിച്ചിരിയ്ക്കുന്നത്. രഘോപുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുന്ന തേജസ്വി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇപ്പോള്‍ മനസ്സിലായില്ലേ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന്? സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ലാലു പ്രസാദ് യാദവിനെ പരിഹസിയ്ക്കാനുള്ള ആയുധമായിട്ടാണ് എതിരാളികള്‍ ഇതിനെ ഉപയോഗിയ്ക്കുന്നത്.












Click it and Unblock the Notifications