കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിന് സ്വന്തമായി 12 പശുക്കള്‍, മുഖ്യമന്ത്രിയേക്കാള്‍ സമ്പന്നര്‍ മന്ത്രിമാര്‍; സ്വത്ത് വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും മറ്റ് മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. നിതീഷ് കുമാറിന് 16.68 ലക്ഷം രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കളും 58.85 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും ആണ് ഉള്ളത്. മന്ത്രിമാരില്‍ ഭൂരിഭാഗവും നിതീഷ് കുമാറിനേക്കാള്‍ സമ്പന്നരാണ്. ജെ ഡി യുവിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ കൈയില്‍ 28,135 രൂപയും ബാങ്ക് അക്കൗണ്ടുകളിലായി 50,000 രൂപയും ഒരു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളുമുണ്ട്.

നിതീഷ് കുമാറിന് 12 പശുക്കളും 10 പശുക്കിടാക്കളും ഉണ്ട്. നിതീഷ് കുമാറിന് പുറമെ ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദിന്റെ മക്കളായ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്, വനം പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് എന്നിവരുള്‍പ്പെടെ മറ്റെല്ലാ മന്ത്രിമാരും തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

1

തേജസ്വി യാദവിന് 5,30,000 രൂപയുടെ ബോണ്ടുകളിലും ഓഹരികളിലും നിക്ഷേപമുണ്ട്. അതിനിടെ, ആദായ നികുതിയായി മൂന്ന് ലക്ഷം രൂപ അടച്ചതായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയേക്കാള്‍ സമ്പന്നരായ മന്ത്രിമാര്‍ ആരൊക്കെ എന്ന് നോക്കാം.

പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍

2

ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി ലെസി സിങ്ങിന് ഒരു കോടിയിലധികം മൂല്യമുള്ള സ്ഥാവര സ്വത്തുക്കള്‍ ഉണ്ട്. ഒരു റൈഫിളും 12-ബോര്‍ തോക്കും ലെസി സിങ്ങിന് ഉണ്ട്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന 10 പ്ലോട്ടുകളും ഇവര്‍ക്കുണ്ട്. ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായുടെ ഭാര്യയുടെ പേരില്‍ 5.25 കോടി രൂപ സ്ഥിര നിക്ഷേപം ഉള്‍പ്പെടെ കോടികളുടെ ആസ്തിയുണ്ട്.

'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു

3

വ്യവസായ മന്ത്രി സമീര്‍ കുമാര്‍ മഹാസേതിന് ഏഴ് കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന് 1.96 കോടി രൂപയുടെ ആസ്തിയുണ്ട്. പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി അനിതാ ദേവിക്ക് 1.24 കോടി രൂപയുടെ ആസ്തിയുണ്ട്. ഒരു കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമിയും അനിതാ ദേവിക്ക് ഉണ്ട്.

സിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎംസിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎം

4


സാമൂഹ്യക്ഷേമ മന്ത്രി മദന്‍ സാഹ്നിക്ക് 2.58 കോടി രൂപയുടെ ആസ്തിയുണ്ട്. കെട്ടിട നിര്‍മാണ മന്ത്രി അശോക് ചൗധരിക്ക് 4.42 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. കലാ സാംസ്‌കാരിക മന്ത്രി ജിതേന്ദ്ര റായിക്ക് 3.65 കോടി രൂപ വിലമതിക്കുന്ന സ്ഥലവും വീടും ഉണ്ട്.

English summary
Bihar: Assets details of Bihar Chief Minister Nitish Kumar and other ministers out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X