കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ നിന്ന് ലഭിച്ചത് രണ്ടായിരത്തിന്റെ വ്യാജന്‍; എടിഎം സീല്‍വെച്ച് പൂട്ടി

ബീഹാറിലെ സീതാമാര്‍ഹി ജില്ലയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നുമാണ് വ്യാജ നോട്ട് ലഭിച്ചത്.

  • By Akshay
Google Oneindia Malayalam News

സീതാമാര്‍ഹി: എടിഎമ്മില്‍ നിന്ന് കിട്ടിയതും രണ്ടായിരം രൂപയുടെ വ്യാജ നോട്ട്. ലാഗ്മ ഗ്രാമവാസിയായ പങ്കജ് കുമാര്‍ എന്ന കര്‍ഷകനാണ് വ്യാജ നോട്ട് ലഭിച്ചത്. ബീഹാറിലെ സീതാമാര്‍ഹി ജില്ലയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്നുമാണ് വ്യാജ നോട്ട് ലഭിച്ചത്.

ഒറിജിനല്‍ നോട്ടിന്റെ ഫോട്ടോകോപ്പിയ്ക്ക് സമാനമാണ് വ്യാജന്‍. സാധനങ്ങള്‍ വാങ്ങാന്‍ പ്രദേശത്തുള്ള കടയില്‍ പോയപ്പോഴാണ് തന്റെ കയ്യിലുള്ളത് വ്യാജ നോട്ടാണെന്ന് മനസ്സിലായതെന്ന് പങ്കജ് പറയുന്നു. വ്യാജ നോട്ട് ആണെന്ന് പറഞ്ഞ് കടയുടമ നോട്ട് തിരികെ നല്‍കുകയായിരുന്നു. കര്‍ഷകന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ദുംറ പോലീസ് പറഞ്ഞു. പങ്കജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എടിഎം സീല്‍വെച്ച് പൂട്ടി.

 എടിഎം

എടിഎം

പങ്കജ് നോട്ട് പിന്‍വലിച്ച എടിഎമ്മില്‍ പണം നിറയ്ക്കാന്‍ സ്വകാര്യ കമ്പനിയെ ആണ് നിയോഗിച്ചിരുന്നതെന്ന് സീതാമാര്‍ഹി എസ്ബിഐ ചീഫ് മാനേജര്‍ സുധന്‍ഷു കുമാര്‍ റാവു പറഞ്ഞു.

 പണം

പണം

സ്വകാര്യ കമ്പനി അധികൃതരുടെ സാന്നിദ്ധ്യത്തില്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്ന പണം ബാങ്ക് അധികൃതര്‍ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 പറ്റിച്ചതാകാം

പറ്റിച്ചതാകാം

എടിഎമ്മില്‍ നിന്നും വ്യാജ നോട്ട് ലഭിക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും റാവു പറഞ്ഞു. ഒറിജിനല്‍ നോട്ടിന് പകരം ആരെങ്കിലും വ്യാജ നോട്ട് നല്‍കി പങ്കജിനെ പറ്റിച്ചതായിരിക്കാം. പങ്കജ് നല്‍കിയ നോട്ട് പരിശോധിച്ച് അന്വേഷണം നടത്തുമെന്നും റാവു പറഞ്ഞു.

 ബാങ്കിനും പോലീസിനും

ബാങ്കിനും പോലീസിനും

ബാങ്ക് അധികൃതര്‍ക്കും ദുംറ പോലീസ് സ്‌റ്റേഷനിലും പങ്കജ് പരാതി നല്‍കിയിട്ടുണ്ട്. കര്‍ഷകന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ദുംറ പോലീസ് പറഞ്ഞു.

English summary
Sitamarhi police have sealed an SBI ATM at Simra village in Dumara police station area after it allegedly dispensed a fake 2,000 note on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X