കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചമുളക്, ഐസ്‌ക്രീം, കോളിഫ് ളവര്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തവരവെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു തുടങ്ങി. രസകരമായ പേരുകളുള്ള പാര്‍ട്ടികളും ചിഹ്നങ്ങളും ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാണ്. ആം ആദ്മിയുടെ തരംഗം പാര്‍ട്ടികളെ ബാധിച്ചു തുടങ്ങിയെന്ന് ഇവയുടെ പേരുകള്‍ കേട്ടാല്‍ അറിയാം.

പച്ചമുളക്, ക്വാളി ഫ് ളവര്‍, ടെലഫോണ്‍, ഐസ്‌ക്രീം, ഷൂ, ചെരിപ്പ്, ബക്കറ്റ് തുടങ്ങിയ വിവിധ ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് ക്മ്മീഷന്‍ അനുവദിച്ച് നല്‍കിയത്. ചിഹ്നങ്ങള്‍ പോലെ രസകരമാണ് ചില പുതിയ പാര്‍ട്ടികളുടെ പേരുകളും. ആപ് ഓര്‍ ഹം പാര്‍ട്ടി, നാഷണല്‍ ടൈഗര്‍ പാര്‍ട്ടി, സാത്തി ഔര്‍ ആപ്കാ ഫൈസ്‌ലാ പാര്‍ട്ടി, നാഷണല്‍ റോഡ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവ ചിലതുമാത്രം.

bihar

ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയ്ക്ക് ടെലഫോണ്‍ ആണ് ചിഹ്നമായി അനുവദിച്ചത്. 243 മണ്ഡലങ്ങളിലും ഈ ചിഹ്നം ഉപയോഗിച്ച് പാര്‍ട്ടിക്ക് മത്സരിക്കാം. ലോക് ആവാസ് ദള്‍ എന്ന പാര്‍ട്ടിക്ക് പച്ചമുളകാണ് ചിഹ്നം. ഐസ്‌ക്രീം ചിഹ്നമായി ലഭിച്ചത് ആം ജനതാ പാര്‍ട്ടി രാഷ്ട്രീയ, എന്ന പാര്‍ട്ടിക്കാണ്.

56 ചെറുകിട പാര്‍ട്ടികളാണ് ഇത്തവണ ബിഹാറില്‍ മത്സരത്തിനുള്ളത്. ഇവയ്‌ക്കെല്ലാം ചിഹ്നങ്ങള്‍ അനുവദിച്ചു നല്‍കി. ഒക്ടോബര്‍ 12ന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുക. ബൂത്ത് പിടുത്തവും കള്ളവോട്ടും ഏറ്റവും അധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായതിനാല്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തുക.

English summary
bihar Bizarre election symbols; Ice cream, cauliflower, green chilli, chappals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X