Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളി ദിവസം മുസ്ലിങ്ങള്‍ വീട്ടിലിരിക്കണമെന്ന് ബിജെപി എംഎല്‍എ: ഇവിടെ അവന്റെ അച്ഛന്റെ നിയമം അല്ലെന്ന് തേജ്വസി

ഹോളി ദിനത്തില്‍ മുസ്ലിം വിശ്വാസികള്‍ വീട്ടില്‍ ഇരിക്കണമെന്ന നിർദേശം യുപിക്ക് പിന്നാലെ ബിഹാറിലും വിവാദമാകുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി ഇത്തവണ വെള്ളിയാഴ്ചയാണ്. മുസ്ലിം വിശ്വാസികളുടെ പതിവ് വെള്ളിയാഴ്ച് പ്രാർത്ഥനയും ഈ ദിവസം നടക്കും. ഈ സാഹചര്യത്തില്‍ നിറങ്ങളെ പേടിയുണ്ടെങ്കിൽ മുസ്ലീങ്ങൾ ഹോളി ദിനത്തിൽ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംബാല്‍ സർക്കിള്‍ ഇന്‍സ്പെക്ടർ അനൂജ് കുമാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

സർക്കിള്‍ ഇന്‍സ്പെക്ടറുടെ നിർദേശം വിവാദമുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലെ ബി ജെ പി എംഎല്‍എ ഹരിഭൂഷൺ താക്കൂർ ബച്ചൗളും സമാനമായ നിർദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ബി ജെ പി നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും ആർ ജെ ഡി അധ്യക്ഷനുമായ തേജസ്വി യാദവ് രംഗത്ത് വന്നു. വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്നും വിവാദ പ്രസ്താവന നടത്തിയ എം എല്‍ എക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.

holi-rjd-

'മുസ്ലീങ്ങളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഒരു വർഷത്തിൽ 52 വെള്ളിയാഴ്ചകൾ (ജുമുഅ) ഉണ്ട്. ഈ ആഴ്ച ഹോളി ആഘോഷം വെള്ളിയാഴ്ചയാണ്. അതിനാൽ, ഹിന്ദുക്കളെ ഉത്സവം ആഘോഷിക്കാൻ അനുവദിക്കണം. അവർ നിങ്ങളുടെ മേല്‍ നിറങ്ങൾ പുരട്ടിയാൽ അവരെ കുറ്റം പറയരുത്. ആർക്കെങ്കിലും അത്തരംപ്രശ്നമുണ്ടെങ്കിൽ, അവർ വീടിനുള്ളിൽ തന്നെ കഴിയണം. സാമുദായിക ഐക്യം നിലനിർത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്' എന്നായിരുന്നു ബിസ്ഫി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഹരിഭൂഷൺ താക്കൂർ ബച്ചൗളിന്റെ നിർദേശം.

'അവർക്ക് (മുസ്ലീങ്ങൾക്ക്) എല്ലായ്‌പ്പോഴും ഇരട്ടത്താപ്പ് നിലപാടുകളാണുള്ളത്. നിറങ്ങള്‍ വിൽക്കുന്ന സ്റ്റാളുകൾ സ്ഥാപിച്ച് പണം സമ്പാദിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. എന്നാല്‍ അവരുടെ വസ്ത്രങ്ങളിൽ കുറച്ച് നിറം വീണാൽ അവർ നരകത്തെക്കുറിച്ച് ഭയപ്പെടാൻ തുടങ്ങും' എന്നും എം എല്‍ എ പറഞ്ഞു.

അതേസമയം അതിരൂക്ഷമായ ഭാഷയിലായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം. 'ഇവിടെ അവന്റെ നിയമമല്ല. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് അയാൾക്കെതിരെ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യണം' ആർ ജെ ഡി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ആർ‌ എസ്‌ എസ് - ബി ജെ പി - സംഘപരിവാർ എന്നിവരുടെ പദ്ധതികൾ പലപ്പോഴും പരാജയപ്പെടുത്തിയിട്ടുള്ള ബീഹാറാണ് ഇതെന്ന് ബച്ചൗൾ ഓർമ്മിക്കണം. നമ്മുടെ മുസ്ലീം സഹോദരങ്ങളിൽ ഭയം സൃഷ്ടിക്കാൻ കഴിയുമെന്ന് അയാൾ ചിന്തിക്കുന്നു. എന്നാൽ നമ്മുടേത് ഓരോ മുസ്ലീമിനെയും കുറഞ്ഞത് അഞ്ചോ ആറോ ഹിന്ദുക്കളെങ്കിലും സംരക്ഷിക്കുന്ന ഒരു നാടാണെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി നേതാവിനെ വിമർശിച്ച് കോണ്‍ഗ്രസ് എം എല്‍ എ ആനന്ദ ശങ്കറും രംഗത്ത് വന്നു. പുരാതന കാലത്ത് രാക്ഷസന്മാരായിരുന്നു ഇത്തരം കാര്യത്തില്‍ ഇടപെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചെയ്യുന്നത് ബി ജെ പിയിലെ ആളുകളാണ്. അവർ ആഘോഷങ്ങളില്‍ ഇടപെടുന്നു, മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു, രാഷ്ട്രീയ നേട്ടം കൊയ്യുന്നു, അങ്ങനെയാണ് അവർ പ്രവർത്തിക്കുന്നത്. ഈ രാജ്യം ഭരണഘടന അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+