കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസ് പരീക്ഷയ്ക്ക് ഷൂ നിരോധനം; വീഡിയോയും നിരീക്ഷ ക്യാമറകളും

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

പറ്റ്‌ന: രാജ്യത്തുതന്നെ ഏറ്റവും അധികം പരീക്ഷാ കോപ്പിയടി നടക്കുന്ന ബിഹാറില്‍ ഇത്തവണ കനത്ത സുരക്ഷ. പത്താംക്ലാസ് പരീക്ഷ ആരംഭിച്ചതോടെ സ്‌കൂളുകളില്‍ നിരീക്ഷണ ക്യാമറകളും പ്രത്യേക പരിശോധനകളുമായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

നീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീനീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീ

പതിനേഴ് ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഷൂസ്, സോക്‌സ് തുടങ്ങിയവ ധരിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ കോപ്പിയടിക്ക് സഹായകരമാകുന്ന വസ്തുക്കള്‍ കൈയ്യില്‍ കരുതുകയും ചെയ്യരുത്. പരീക്ഷാ ഹാളില്‍ കടക്കുന്നതിന് മുന്‍പും ക്ലാസിലും വിദ്യാര്‍ഥികളെ പരിശോധിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക പരിശോധനാ സംഘത്തേയും ഹോം ഗാര്‍ഡുകളെയും നിയമിച്ചിട്ടുണ്ട്.

school

പരീക്ഷാ ഹാളുകള്‍ക്ക് പുറത്ത് സുഹൃത്തുക്കളും ബന്ധുക്കളും വിദ്യാര്‍ഥികളെ പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിക്കുന്ന വീഡിയോയും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇത് ലോകമെങ്ങും വ്യാപിച്ചത് ബിഹാറിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുക പതിവാണ്.

അതേസമയം, പരീക്ഷയെഴുതമ്പോഴും പരീക്ഷയ്ക്കുശേഷവും വലിയ അഴിമതിയാണ് ബിഹാറില്‍ നടക്കുന്നത്. സര്‍ക്കാര്‍ നടപടി കര്‍ശനമാണെങ്കിലും അഴിമതി നടക്കുന്നത് തടയാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം റാങ്ക് വാങ്ങിയ വിദ്യാര്‍ഥിനിക്ക് തന്റെ വിഷയത്തില്‍ പ്രാഥമിക വിവരം പോലും ഇല്ലെന്നത് നേരത്തെ പുറത്തുവന്നിരുന്നു.

English summary
Bihar board class 10 exams begin: Shoe ban, frisking, video recording to keep tabs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X