വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹം നിർത്തിവെച്ച് വധു ഇറങ്ങിപ്പോയി
Recommended Video

പാട്ന: വിവാഹ വേദിയിൽ കുടിച്ച് ലക്കുകെട്ട് കയറിവന്ന വരനെ വേണ്ടെന്ന് വച്ച് വധു. ബീഹാറിലെ ദുര്‍രി ചപിയ ഗ്രാമത്തിലാണ് സംഭവം. ഇരുപതുകാരിയായ റിങ്കി കുമാരിയുടെയും ബാബ്ലു കുമാറിന്റെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്.
വിവാഹവേദിയിൽ വരനെയും കാത്തിരുന്ന റിങ്കി കുമാരി കണ്ടത് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കുവാൻ പോലും സാധിക്കാതെ മദ്യലഹരിയിൽ നിൽക്കുന്ന വരനെയാണ്. ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും മനസിലാക്കാനുള്ള ബോധം ബബ്ലുവിനുണ്ടായിരുന്നില്ലെന്ന് റിങ്കിയുടെ പിതാവ് പറയുന്നു.

വേദിയ്ക്കരികിലെത്തിയ വരൻ അപമര്യാദയായി പെരുമാറുകയും കൂടി ചെയ്തതോടെ വിവാഹം നിർത്തിവയ്ക്കാൻ വധു മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. റിങ്കി കുമാരിയെ അനുനയിപ്പിക്കാൻ ഇരു വീട്ടുകാരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
വിവാഹം നിർത്തിവെച്ചതിന് പിന്നാലെ സ്ത്രീധന തുക മുഴുവൻ തിരിച്ചുവാങ്ങിയ ശേഷമാണ് വരനേയും കൂട്ടരേയും മടങ്ങാൻ നാട്ടുകാർ അനുവദിച്ചത്. 2016ൽ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനമാണ് ബീഹാർ. എങ്കിലും സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പന സജീവമായി നടക്കുന്നുണ്ടെന്നാണ് സാമൂഹ്യപ്രവർത്തകർ പറയുന്നത്. സമാനമായ സംഭവം ഇതിന് മുൻപും ബീഹാറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications