കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബിഹാറില്‍ എന്‍ഡിഎക്ക് ലിറ്റ്മസ് ടെസ്റ്റ്? ജയം അഞ്ചില്‍ ഒന്ന് മാത്രം!

Google Oneindia Malayalam News

പട്ന: ബിഹാറില്‍ അധികാരത്തിലിരിക്കുന്ന എന്‍ഡിഎക്ക് തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പ് ഫലം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് എന്‍ഡിഎക്ക് വിജയിക്കാനായത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് എന്‍ഡിഎക്ക് ഇപ്പോള്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം. രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ച ആര്‍ജെഡി തിരിച്ചുവരവിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം സംസ്ഥാനത്ത് കന്നിയങ്കത്തിനിറങ്ങിയിരുന്നു. കൃഷ്ണഗ‍ഞ്ച് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. ജെഡിയുവിന് മത്സരിച്ച നാല് സീറ്റില്‍ മൂന്നിലും പരാജയം സമ്മതിക്കേണ്ടിവന്നു.

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോ? നിലപാട് വ്യക്തമാക്കി ശരദ് പവാര്‍ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോ? നിലപാട് വ്യക്തമാക്കി ശരദ് പവാര്‍

 എന്‍ഡിഎക്ക് ആശ്വാസം

എന്‍ഡിഎക്ക് ആശ്വാസം

എന്‍ഡിഎക്കുള്ള ആശ്വാസം ജെഡിയുവിന്റെ ലക്ഷ്മി കാന്ത് മണ്ഡല്‍ നാഥ് നഗറില്‍ നിന്ന് മത്സരിച്ച് വിജയിച്ചതാണ്. എല്‍ജെുപി തലവന്‍ രാംവിലാസ് പാസ്വാന്റെ മരുമകന്‍ പ്രിന്‍സ് രാജാണ് ലോക്സഭ ഉപതിര‍ഞ്ഞെടുപ്പില്‍ സമസ്തിപൂരില്‍ നിന്ന് വിജയിച്ചത്. മുന്‍ എംപിയും പ്രിന്‍സിന്റെ പിതാവുമായ രാമചന്ദ്ര പാസ്വാന്റെ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റിലേക്കാണ് മകന്‍ മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് കുമാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പ്രിന്‍സ് പരാജയപ്പെടുത്തിയത്.

 ആര്‍ജെഡി തിരിച്ചുവരവിന്

ആര്‍ജെഡി തിരിച്ചുവരവിന്

വ്യാഴാഴ്ച പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. 2019ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കരുത്തേകാനും ഇത് സഹായിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ആര്‍ജെഡി സാന്നിധ്യമുറപ്പിച്ചിട്ടുള്ളത്. ദരൗന്ത മണ്ഡ‍ലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കര്‍ണീത് സിംഗ് എന്ന വ്യാസ് സിംഗാണ് വിജയിച്ചത്. ജെഡിയു സ്ഥാനാര്‍ത്ഥി അജയ് സിംഗിനെതിരെയാണ് വിജയം. അദ്ദേഹത്തിന്റെ ഭാര്യ ഈ വര്‍ഷം സിവാന്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റ് ഒഴിവുവന്നത്.

ജെഡിയുവിന് നഷ്ടം

ജെഡിയുവിന് നഷ്ടം

ബിഹാറിലെ ബാങ്ക ജില്ലയിലെ ബെല്‍ഹാര്‍, സഹസ്ര ജില്ലയിലെ ഭക്തിയാര്‍പൂര്‍ എന്നീ നിയമസഭാ മണ്ഡ‍ലങ്ങളാണ് ജെഡിയുവിന് നഷ്ടമായത്. ബെല്‍ഹാറില്‍ ലാല്‍ധരി യാദവിനെ മത്സരിപ്പിച്ചപ്പോള്‍ സിമ്രി ഭക്തിയാപൂരില്‍ നിന്ന് ദിനേഷ് ചന്ദ്ര യാദവിനെയാണ് മത്സരിപ്പിച്ചത്. മുന്‍ എംഎല്‍എയും നിലവില്‍ എംപിയുമായ ഗിരിധരി യാദവിന്റെ സഹോദരനാണ് ഇദ്ദേഹം. 19,231 വോട്ടുകളുടെ ഭൂരിപക്ഷമാണ് എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത്.

 സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്


ജെഡിയു എംഎല്‍എ ദിനേഷ് ചന്ദ്ര യാദവ് മന്ദേപുര ലോക്സഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മണ്ഡലത്തില്‍ ഒഴിവു വന്നത്. ക‍ൃഷ്ണ ഗഞ്ചിലാണ് ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്. മുസ്ലിം ആധിപത്യമുള്ള ഈ സീറ്റില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഐ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കോണ്‍ഗ്രസിനും ഈ മണ്ഡലം പരാജയമാണ് സമ്മാനിച്ചത്. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടക്കുന്നത്.

English summary
Bihar bypolls: Setback for Nitish Kumar, Lalu Prasad Yadav’s RJD back in track
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X