കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ ജനതക്ക്‌ സൗജന്യ കോവിഡ്‌ വാക്‌സിന്‍; 20 ‌ ലക്ഷം പേര്‍ക്ക്‌ തൊഴില്‍; അനുമതി നല്‍കി ബീഹാര്‍ മന്ത്രിസഭ

Google Oneindia Malayalam News

പാറ്റന: ബീഹാറില്‍ സൗജന്യ കോവിഡ്‌ വാക്‌സിനേഷന്‍ നല്‍കാന്‍ പുതിയ മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്ത്‌ 20 ലക്ഷം പേര്‍ക്ക്‌ ജോലി നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു. കോവിഡ്‌ വാക്‌സിന്‍ രാജ്യത്ത്‌ ലഭ്യമായല്‍ ബാഹാറിലെ ജനങ്ങള്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ സൊജന്യമായി ലഭിക്കുന്നതിനാണ്‌ മന്ത്രിസഭാ അംഗീകാരം നല്‍കിയത്‌.

തിരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രികയിലെ പ്രധാനമായ വാഗ്‌ദാനങ്ങള്‍ ആയിരുന്നു സംസ്ഥാനത്ത്‌ കോവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നതും, അടുത്ത അഞ്ച്‌ വര്‍ഷത്തികം 20 ലക്ഷംപേര്‍ക്ക്‌ ജോലി ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. അധികാരത്തിലെത്തിയ ഉടന്‍ ഈ രമ്‌ടു വാഗ്‌ദാനങ്ങളും നടപ്പാക്കുമെന്ന ഉറപ്പാണ്‌ പുതിയ മന്ത്രിസഭാ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്‌. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം ബീഹാരിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ ആയിരുന്നു.

nitish

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ആര്‍ജെഡി- കോണ്‍ഗ്രസ്‌ മഹാ സഖ്യം അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ 10 ലക്ഷം യുവാക്കള്‍ക്ക്‌ ജോലി ഉറപ്പാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. തേജസ്വിയുടെ പ്രഖ്യാപനത്തെ മറികടക്കാനാണ്‌ അന്ന്‌ എന്‍ഡിഎ സഖ്യം സൗജന്യ കോവിഡ്‌ വാക്‌സിനേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും, 20 ലക്ഷം യുവാക്കള്‍ക്ക്‌ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചത്‌.
ഇന്ന്‌ മുഖ്യമന്ത്രി നിതാഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന്‌ മന്ത്രി സഭാ യോഗമാണ്‌ സൗജന്യ വാക്‌സിനേഷനും, 20 ലക്ഷം പേര്‍ക്ക്‌ ജോലിക്കും മന്ത്രിസഭാ അനുവാദം നല്‍കിയത്‌.

തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്‌ തിരഞ്ഞെടുപ്പില്‍ തിരച്ചടി നേരിടുന്നതിനും ബാഹാരിലെ തൊഴിലില്ലായ്‌മ കാരമായിരുന്നു. 2015ലേതിനേക്കാള്‍ പകുതു സീറ്റുകള്‍ മാത്രമേ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്‌ സ്വന്തമാക്കാന്‍ സാധിച്ചുള്ളു. അധികാരത്തിലിരിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്‌ ബിജെപിയാണ്‌. 74 സീറ്റുകളാണ്‌ കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്‌. തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ്‌ ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കഷി

English summary
Bihar cabinet approved free covid vaccination in state and 20 lakh job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X