കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; പിടിവിട്ട് കൊറോണ, ശക്തമായ നടപടി എടുക്കണമെന്ന് കോടതി

Google Oneindia Malayalam News

പട്‌ന: കൊറോണ വൈറസ് രോഗം അതിവേഗം വ്യാപിക്കുന്ന ബിഹാറില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 15 വരെയാണ് ലോക്ക് ഡൗണ്‍ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. പട്‌ന ഹൈക്കോടതി കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ സ്വന്തമായി നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

n

സംസ്ഥാനത്ത് കൊറണ വ്യാപിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. ബിഹാറിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ഈ യോഗത്തില്‍ നിര്‍ണായകമായ തീരുമാനം എടുക്കുകയും ചെയ്തു. ഇന്ന് സോഷ്യല്‍ മീഡിയ വഴിയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഹൈക്കോടതി ഇടപെടല്‍ കൂടിയായപ്പോഴാണ് സര്‍ക്കാര്‍ വേഗത്തില്‍ പ്രഖ്യാപനം നടത്തിയത്.

കെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറുംകെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറും

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

മെയ് 15 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സമതിയെ നേരത്തെ മുഖ്യമന്ത്രി നിയോഗിച്ചിരുന്നു. ചീഫ് സെക്രട്ടറി ത്രിപുരാരി ശരണ്‍ ഉള്‍പ്പെടുന്ന സമിതിയെ ആണ് നിയോഗിച്ചത്. ചീഫ് സെക്രട്ടറി പിന്നീട് മാധ്യമങ്ങളെ കണ്ടു. ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അവശ്യസര്‍വീസുകള്‍ ഉണ്ടാകും. അവശ്യവസ്തു ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mini lockdown in Kerala from today | Oneindia Malayalam

English summary
Bihar Chief Minister Nitish Kumar Declared State wide Lockdown till May 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X