തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്; വലയം തീര്‍ത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍
പാറ്റ്ന: മൂന്നാംഘട്ട തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്. മധുബനിയിലെ ഹര്ലാഖിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയിലാണ് സംഭവം. വേദിക്ക് സമീപമുണ്ടായിരുന്ന ജനക്കൂട്ടത്തിലുണ്ടായിരുന്ന ആരോ ഓരാള് ഉള്ളി വേദിയിലേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ നിതീഷിന് ചുറ്റും വലയം തീര്‍ത്തു. ആരണ് ഉള്ളിയെറിഞ്ഞത് സംബന്ധിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല. സംസ്ഥാനത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നിതീഷിന് നേരെ ഉള്ളിയേറുണ്ടായത്.

അതേസമയം, ബീഹാറിലെ രണ്ടാംഘട്ട നിയമസഭ വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. ഇന്ന് നടക്കുന്ന നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്. രണ്ടാം ഘട്ടത്തില്‍ 2.85 കോടി വരുന്ന ബീഹാറിലെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രണ്ടാം ഘട്ടത്തില്‍ 1500 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സര രംഗത്തുളളത്. ബീഹാറിലെ ആകെയുളള 243 നിയമസഭാ മണ്ഡലങ്ങളില്‍ 94 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്മാര് പലരും ഇന്നത്തെ മത്സര രംഗത്തുണ്ട്. ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ആണ്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയുളള ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തേജസ്വി യാദവ് കാഴച വെച്ചിരുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications