ബിഹാര്‍ ചീഫ് സെക്രട്ടറി കൊറോണ രോഗം ബാധിച്ച് മരിച്ചു; രോഗ വ്യാപനം അതിവേഗം
പട്‌ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് കൊറോണ രോഗം ബാധിച്ച് മരിച്ചു. പട്‌നയിലെ ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികില്‍സയിലായിരുന്നു. മന്ത്രിസഭ ചേരുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ മരണം സംബന്ധിച്ച് അറിയുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്നും മുഖ്യമന്ത്രി അറിയിച്ചു.

1985 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് അരുണ്‍ കുമാര്‍ സിങ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. ജനതാദള്‍-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെയായിരുന്നു നിയമനം. ദീപക് കുമാര്‍ ഐഎഎസ്സിനെ മാറ്റിയാണ് അരുണ്‍ കുമാര്‍ സിങിനെ ചീഫ് സെക്രട്ടറിയാക്കിയത്. ബിഹാറില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
രാജ്യത്ത് കൊറോണയുടെ വ്യാപനം അതിവേഗമാണ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും രോഗത്തിന്റെ പിടിയിലാണ്. കടുത്ത നിയന്ത്രണങ്ങള്‍ എല്ലായിടത്തും നടപ്പാക്കി കഴിഞ്ഞു. എന്നാല്‍ ഓക്‌സിജനും വാക്‌സിനും കിട്ടാത്ത വാര്‍ത്തകള്‍ ഇപ്പോഴും വരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3498 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്. 3.86 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. രാജ്യത്ത് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ആദ്യമായിട്ടാണ്. ലോകത്ത് അതിവേഗം രോഗ വ്യാപനം നടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ












Click it and Unblock the Notifications