H2O അറിയില്ല; കൂടുതല്‍ ചോദിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് 12ാം ക്ലാസ് സയന്‍സ് റാങ്ക് ജേതാവ്
പറ്റ്‌ന: ബിഹാറിലെ പന്ത്രണ്ടാംക്ലാസ് സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യാ ഭീഷണി മുഴക്കി. സയന്‍സിലെ അടിസ്ഥാന വിവരംപോലും അറിയാത്ത സൗരഭ് ശ്രേഷ്ടയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്നോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് വിദ്യാര്‍ഥിയുടെ ഭീഷണി.
റാങ്ക് നേടിയശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാര്‍ഥിയുടെ റാങ്ക് നേട്ടം തട്ടിപ്പാണെന്ന് ബോധ്യമായിരുന്നു. H2O എന്നാല്‍ എന്താണെന്നുപോലും സൗരഭിന് പറയാന്‍ കഴിഞ്ഞിരുന്നില്ല. വ്യത്യസ്തമായിരുന്നില്ല മറ്റു ചില റാങ്ക് ജേതാക്കളുടെയും അവസ്ഥ. ഇതേതുടര്‍ന്ന് പരീക്ഷാ ബോര്‍ഡ് 13 റാങ്ക് ജേതാക്കള്‍ക്കായി പ്രത്യേക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയിരുന്നു.

ഇതില്‍ 11 പേര്‍ മികച്ച നിലവാരമുള്ളവരാണെന്ന് കണ്ടെത്തി. എന്നാല്‍ സൗരഭും മറ്റൊരു റാങ് ജേതാവായ രാഹുല്‍ കുമാറും അടിസ്ഥാന വിദ്യാഭ്യാസത്തില്‍ പുറകോട്ടാണെന്ന് ബോധ്യമായതിനാല്‍ ഇവരുടെ റാങ്ക് റദ്ദാക്കിയിരുന്നു. അതേസമയം, ബോര്‍ഡ് നടത്തിയ ആര്‍ട്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റുബി റായ് പുന:പരീക്ഷയില്‍ നിന്നും വിട്ടുനിന്നു.
അസുഖമാണെന്ന കാരണത്താലായിരുന്നു റുബി ഒഴിഞ്ഞുമാറിയത്. പൊളിറ്റിക്കല്‍ സയന്‍സ് എന്നത് ശരിയായ രീതിയില്‍ ഉച്ഛരിക്കാന്‍പോലും കഴിയാത്ത വിദ്യാര്‍ഥിയാണ് റുബി. മാത്രമല്ല, പൊളിറ്റിക്കല്‍ സയന്‍സ് പാചകത്തെ കുറിക്കുന്നതാണെന്ന് പറഞ്ഞ് വിദ്യാര്‍ഥി ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രാഥമിക അറിവുപോലുമുള്ള വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെയാണ് റാങ്ക് ലഭിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. സംഭവത്തില്‍ പരീക്ഷാ ബോര്‍ഡ് അന്വേഷണം നടത്തുന്നുണ്ട്.


Click it and Unblock the Notifications