ഭര്‍ത്താക്കന്മാര്‍ അടുത്തില്ലെങ്കില്‍ ഭാര്യമാര്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി!
പട്‌ന: വിവാഹം കഴിച്ച ശേഷം ഭര്‍ത്താക്കന്മാര്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഭാര്യമാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ജിതന്‍ റാം മഞ്ജി. ഗോപാല്‍ ഗഞ്ച് ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് ബിഹാര്‍ മുഖ്യമന്ത്രിയും വിവാദ നായകനുമായ മഞ്ജി ഭര്‍ത്താക്കന്മാര്‍ അടുത്തില്ലാത്ത ഭാര്യമാരുടെ സ്വഭാവത്തെ ചോദ്യം ചെയ്തത്.
സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ക്യാംപെയ്ന്‍ വഴി ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ നിരക്ക് കുറയുമെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ഉയര്‍ന്ന ജാതിക്കാരെല്ലാം വിദേശികളാണെന്നും ആദിവാസികളാണ് ശരിക്കുള്ള നാട്ടുകാരെന്നും പറഞ്ഞിരുന്നു. താന്‍ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല എന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു എന്നും മഞ്ജി പിന്നീട് ആവര്‍ത്തിച്ചു.

പാവങ്ങളെ ചികിത്സിക്കാത്ത ഡോക്ടര്‍മാരുടെ കൈവെട്ടും എന്നായിരുന്നു മുഖ്യന്‍ കഴിഞ്ഞ മാസം പറഞ്ഞത്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വിവാഹപ്രായം 25 ആക്കണമെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കുന്നതായി ജെ ഡി യുവില്‍ തന്നെ അഭിപ്രായമുണ്ട്.
സംസ്ഥാനത്തെ വികസനകാര്യങ്ങള്‍ നോക്കാനും ഭരിക്കാനുമാണ് മഞ്ജിയെ മുഖ്യമന്ത്രിയാക്കിയത്. ചരിത്രം മാറ്റിയെഴുതാനല്ല, അത് അദ്ദേഹത്തിന്റെ പണിയല്ല. മുഖ്യമന്ത്രി അതിരുകള്‍ ലംഘിക്കുകയാണ്. ഇതിന് മുമ്പത്തെ സംഭവങ്ങളില്‍ പാര്‍ട്ടി നടപടി എടുത്തില്ല. എന്നാല്‍ എപ്പോഴും അങ്ങനെയാകുമെന്ന് കരുതരുത് - പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു.












Click it and Unblock the Notifications