Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിലെ ജാതി സംവരണം 65 ശതമാനമാക്കി ഉയർത്തണം; നിർദ്ദേശവുമായി നിതീഷ് കുമാർ;

പറ്റ്ന: ബീഹാറിലെ പട്ടിക ജാതി, പട്ടിക വർ​ഗ മറ്റ് പിന്നാക്ക - അതി പിന്നാക്ക വിഭാ​ഗങ്ങൾക്കുള്ള സംഭവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

സാമ്പത്തികമായി ദുർബല വിഭാ​ഗങ്ങൾക്കുള്ള കേന്ദ്ര സർക്കാറിന്റെ 10 ശതമാനം സംവരണം കൂടി ഇതിൽ ഉൾപ്പെടുന്നതോടെ ആകെ സംവപണം 75 ശതമാനം ആകും. ഇതോടെ ബാക്കിയുണ്ടാകുക 25 ശതമാനം മാത്രം ആകും, നേരത്തെ ഇത് 40% ആയിരുന്നു.

Niteesh

പുതുക്കിയ സംവരണ നിർദ്ദേശം അനുസരിച്ച് പട്ടികജാതി വിഭാ​ഗത്തിൽ പെട്ട 20 ശതമാനവും പട്ടിക വർ​ഗ വിഭ​ഗക്കാർക്ക് രണ്ട് ശതമാനവും ഒ ബി സി - ഇ ബി സി വിഭാ​ഗത്തിലുള്ളവർക്ക് 43 ശതമാനവും സംവരണം ലഭിക്കും. ജാതി സർവേയുടെ വിശദമായ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വിശദമായ കൂടിയാലോചനകൾക്ക് സേഷം ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും നിലവിലെ സാഹചര്യത്തിൽ ഈ മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും നിതീഷ് കുമാർ പറഞ്ഞു.

ജാതി സർവ്വേ പ്രകാരം ബീഹാറിലെ ആകെ ജനസംഖ്യയിൽ 27 . 13 ശതമാനം പിന്നാക്ക വിഭാ​ഗവും 36.01 ശതമാനം അതി പിന്നാക്ക വിഭാ​ഗവും 15.52 % മുന്നാക്ക വിഭാഗവും 19.7% പട്ടികജാതി വിഭാഗവും 1 .7 % പട്ടികവർഗ വിഭാഗവുമാണ്.

ബീഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും മാസവരുമാന 6000 രൂപയിൽ താഴെയാണ്.യ 42% പട്ടികജാതി - പട്ടികവർഗ വിഭാഗക്കാരും ദാരിദ്ര്യത്തിൽ ആണ് ജീവിക്കുന്നത്.

29.6 1% കുടുംബങ്ങളുടെയും മാസ വരുമാനം 10,000 രൂപയോ അതിൽ താഴെയോ ആണ്. ആകെ നാലു ശതമാനത്തിന് മാത്രമാണ് 50000 രൂപയ്ക്ക് മുകളിൽ മാസ വരുമാനം ഉള്ളത്, 42% പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെതെന്നും സർവേയിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+