രണ്ട് പ്രാവശ്യം അബദ്ധം പറ്റി; ഇനി എൻഡിഎ വിടില്ലെന്ന് അമിത്ഷായോട് നിതീഷ് കുമാർ..
ന്യൂഡൽഹി: ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം വീണ്ടും വിടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉറപ്പ് നൽകി. താൻ അബദ്ധത്തിൽ അങ്ങനെ ചെയ്തുവെന്നും നിതീഷ് പറഞ്ഞു. " ഞാൻ രണ്ട് തവണ തെറ്റ് ചെയ്തു. പക്ഷേ അത് ഇനിയൊരിക്കലും സംഭവിക്കാൻ പോകുന്നില്ല " നിയമസഭ തിഞ്ഞെടുപ്പ് അടുത്തിരിക്കെ പട്നയിൽ നടന്ന ഒരു ചടങ്ങിലാണ് നിതീഷ് കുമാർ ഇക്കാര്യം പറഞ്ഞത്.
അമിത് ഷാ ശനിയാഴ്ച രാത്രി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബിഹാറിലെ ബി ജെ പിയുടെ വിജയം സംസ്ഥാനത്തിന് പുറത്ത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞു. "ഈ വിശാലമായ ഓഡിറ്റോറിയം ശേഷിക്കപ്പുറം നിറഞ്ഞിരിക്കുന്നു." സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വേദിയിലെ വലിയ ജനപങ്കാളിത്തത്തെക്കുറിച്ച് നിതീഷ് കുമാർ പറഞ്ഞു. തന്നെ ബീഹാർ മുഖ്യമന്ത്രിയാക്കിയത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു.

" ആരാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്, ആദരണീയനായ അടൽ ബിഹാരി വാജ്പേയ് ആണ്. നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, " അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകൾക്കെതിരെ നിതീഷ് കുമാർ വിമർശനം ഉന്നയിച്ചു. പ്രത്യേകിച്ച് ആർ ജെ ഡി - കോൺഗ്രസ് സഖ്യത്തിനെതിരെ നിതീഷ് വിമർശനം ഉന്നയിച്ചു.
" മുമ്പ് അധികാരത്തിലിരുന്നവർ എന്താണ് ചെയ്തത്, അവർക്ക് മുസ്ലിങ്ങളിൽ നിന്ന് വോട്ട് ലഭിക്കാറുണ്ടായിരുന്നു, പക്ഷേ സമുദായങ്ങൾ തമ്മിലുള്ള സംഘർഷക്കിന് ഒരിക്കലും തടയിടാൻ കഴിഞ്ഞില്ല. 2005 ൽ തന്റെ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് ബീഹാറിന് ശരിയായ ആരോഗ്യ പരിരക്ഷയും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലായിരുന്നുവെന്നും അതിന് ശേഷം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
1990 കളുടെ പകുതി മുതൽ നിതീഷ് കുമാർ ബി ജെ പി സഖ്യകക്ഷിയായിരുന്നു. എന്നാൽ 2014 ൽ സഖ്യം അവസാനിപ്പിച്ചു. 2017 ൽ എൻ ഡി യിലേക്ക് മടങ്ങി. തുടർന്ന് 2022 ൽ വീണ്ടും പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കുമായി യോജിച്ചു. എന്നിരുന്നാലും 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻ ഡി എയിൽ വീണ്ടും ചേർന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications