നോട്ട് പിന്‍വലിക്കല്‍; സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
സര്‍ക്കാര്‍ നടപടി തുടക്കത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍, പതുക്കെ ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും ചെയ്യും
പറ്റ്‌ന: ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ 1,000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ പിന്തുണച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഒരു നടപടി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും കള്ളപ്പണം ചെറുക്കാനും ഏറെ സഹായകരമാകുമെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ നടപടി തുടക്കത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍, പതുക്കെ ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും ചെയ്യും. സര്‍ക്കാരിനെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്നു. നടപടിയെ പോസിറ്റീവായാണ് കാണേണ്ടതെന്നും ഇതുസംബന്ധച്ചിച്ച ചോദ്യത്തിന് ജെഡിയു ദേശീയ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കി.

ആത്യന്തികമായി രാജ്യത്തിന് ഗുണം ചെയ്യുന്നതാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടി. രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന്റെ ഭാഗമായാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിയെ പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്നും ബിജെപിയെ മുഖ്യ എതിരാളിയായി കാണുന്ന നിതീഷ് കുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നോട്ടുകള്‍ പിന്‍വലിക്കുന്നകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയോടെ പഴയ നോട്ടുകള്‍ മാറി പുതിയത് വാങ്ങാനാകുമെന്നാണ് കരുതുന്നത്. എടിഎം ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications