ശുദ്ധികലശവിവാദം ; ഉന്നതതല അന്വേഷണമെന്ന് മുഖ്യമന്ത്രി
പട്‌ന : ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുടെ ദര്‍ശനശേഷം ക്ഷേത്രത്തില്‍ ശുദ്ധികലശം ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തും. മുഖ്യമന്ത്രി തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പോലീസ് ഐജിയും കമ്മീണറും അന്വേഷണത്തിന് നേതൃത്വം നല്‍കും. കുറ്റക്കാരെ കണ്ടെത്തിയാല്‍ നിയമനടപടിയെടുക്കാനാണ് ജിതന്‍ റാം മഞ്ചിയുടെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ പുതിയ സഖ്യകക്ഷിയായ ആര്‍.ജെ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.

പട്‌നയിലെ മധുബനി ജില്ലയിലുളള പരമേശ്വരിസ്ഥാനില്‍ കഴിഞ്ഞദിവസമാണ് വിവാദ സംഭവം അരങ്ങേറിയത്. ജിതന്‍ റാമ മഞ്ചിയുടെ സന്ദര്‍ശനശേഷം വിഗ്രഹവും ക്ഷേത്രവുമെല്ലാം ശുദ്ധികലശം നടത്തുകയായിരുന്നു. ദലിത് വിഭാഗക്കാരനായ മുഖ്യമന്ത്രി ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് ക്ഷേത്രം അശുദ്ധമായി എന്ന ചിലരുടെ ആരോപണത്തെത്തുടര്‍ന്നായിരുന്നു ശുദ്ധികലശം.












Click it and Unblock the Notifications