കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തംഭാര്യ വേണ്ട: 90% ആണുങ്ങള്‍ മറ്റുള്ളവരുടെ ഭാര്യമാര്‍ക്കൊപ്പം?

Google Oneindia Malayalam News

പട്‌ന: 90 ശതമാനം പുരുഷന്മാരും മറ്റുള്ളവരുടെ ഭാര്യമാര്‍ക്കൊപ്പം കഴിയുന്നവരാണ് എന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി. വിവാഹിതയായ പോലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം മകന്‍ പിടിയിലായ കാര്യം ചോദിച്ചപ്പോഴാണ് മഞ്ജി ഈ വിചിത്രമായ ന്യായം പറഞ്ഞത്. ബിഹാറിലെ പ്രശസ്തമായ ഒരു മാഗിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിതന്‍ റാം മഞ്ജി.

വെറും രണ്ടോ അഞ്ചോ ശതമാനം ഭര്‍ത്താക്കന്മാര്‍ മാത്രമേ സ്വന്തം ഭാര്യമാര്‍ക്കൊപ്പം പുറത്ത് പോകാറുളളൂ. മറ്റുള്ളവരുടെ ഭാര്യമാര്‍ക്കൊപ്പം ഇടപഴകാനാണ് ബാക്കിയുള്ളവര്‍ക്ക് ഇഷ്ടം. ഒരു കാമുകിയുണ്ടാകുന്നതില്‍ തെറ്റൊന്നും ഇല്ല. പട്‌നയിലെ ഇക്കോ പാര്‍ക്കില്‍ പോയാല്‍ ഒന്നിച്ച് ഇരിക്കുന്നവരെ കാണാം. വിവാഹം കഴിക്കാത്തവര്‍ മാത്രമല്ല ഇക്കൂട്ടത്തില്‍ ഉള്ളത്. ഇതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്.

നിതീഷ് കുമാറിനോട് തെറ്റി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം പോകുന്നതിന്റെ വക്കത്താണ് മഞ്ജി. മഞ്ജിയെ ബി ജെ പി പിന്തുണച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. ഇതാദ്യമായിട്ടല്ല ജിതന്‍ റാം മഞ്ജി ഇതുപോലുള്ള വിവാദ പ്രസ്താവനകള്‍ എഴുന്നള്ളിക്കുന്നത്.

മഞ്ജിയുടെ മറ്റ് ചില വിവാദ പ്രസ്താവനകള്‍ നോക്കൂ.

ഭാര്യമാരെ വിശ്വസിക്കാന്‍ കൊള്ളില്ല

ഭാര്യമാരെ വിശ്വസിക്കാന്‍ കൊള്ളില്ല

വിവാഹം കഴിച്ച ശേഷം ഭര്‍ത്താക്കന്മാര്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഭാര്യമാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് മഞ്ജി ഒരിക്കല്‍ പറഞ്ഞത്.

അത്താഴം കഴിച്ചാല്‍ രണ്ടെണ്ണം വിടാം

അത്താഴം കഴിച്ചാല്‍ രണ്ടെണ്ണം വിടാം

പകല്‍ മുഴുവന്‍ കഷ്ടപ്പെടുന്നവര്‍ രാത്രി അത്താഴത്തിന് ശേഷം രണ്ട് പെഗ് മദ്യപിക്കുന്നതില്‍ പ്രശ്‌നമില്ല. ഇങ്ങനെ ചെയ്യുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല

ദളിതരും മിശ്രവിവാഹവും

ദളിതരും മിശ്രവിവാഹവും

ദളിതമന്മാര്‍ മറ്റ് ജാതികളില്‍ പെട്ടവരെ വിവാഹം ചെയ്ത് ശക്തി വര്‍ദ്ധിപ്പിക്കണം. ബിഹാറില്‍ അങ്ങനെ ഒരു നിര്‍ണായക രാഷ്ട്രീയ ശക്തിയാകണം

എന്നെ ജയിപ്പിച്ചത് നിങ്ങളല്ല

എന്നെ ജയിപ്പിച്ചത് നിങ്ങളല്ല

സ്വന്തം മണ്ഡലത്തിലെ ജനങ്ങളോടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ആളുകള്‍ പ്രതിഷേധിച്ചപ്പോള്‍ മുഖ്യന് നിയന്ത്രണം വിട്ടു. എന്നെ ജയിപ്പിച്ചത് നിങ്ങളല്ല എന്നായിരുന്നു വെള്ളവും വൈദ്യുതിയുമില്ല എന്ന് പരാതി പറഞ്ഞവരോട് മഞ്ജി പറഞ്ഞത്.

ഡോക്ടര്‍മാരുടെ കൈവെട്ടും

ഡോക്ടര്‍മാരുടെ കൈവെട്ടും

പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിയ്ക്കുന്ന ഡോക്ടര്‍മാരുടെ കൈ വെട്ടും. പാവപ്പെട്ടവന്റെ ജീവന് വിലകല്‍പ്പിയ്ക്കാത്ത ഡോക്ടര്‍മാരുടെ കൈ താന്‍ വെട്ടും. ഇതിന്റെ പേരില്‍ എന്ത് കേസുണ്ടായാലും നേരിടാന്‍ തയ്യാറാണ്.

കൈക്കൂലി കൊടുത്തിട്ടുണ്ട്

കൈക്കൂലി കൊടുത്തിട്ടുണ്ട്

ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന് കൈക്കൂലി ഇല്ലാതാക്കാന്‍ പറ്റിയില്ല. വീട്ടിലെ വൈദ്യുതി ബില്‍ ശരിയായി കിട്ടാന്‍ വേണ്ടി 2 വര്‍ഷം മുമ്പ് താന്‍ 5000 രൂപ കൈക്കൂലി കൊടുത്തിട്ടുണ്ട് - ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇത് പറഞ്ഞത്.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഓക്കെ

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഓക്കെ

അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെക്കുന്ന ചെറുകിട കച്ചവടക്കാരെ ന്യായീകരിച്ചും മുഖ്യമന്ത്രി മഞ്ജി രംഗത്തെത്തിയിട്ടുണ്ട്. അതില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

25 കഴിഞ്ഞ് മതി വിവാഹം

25 കഴിഞ്ഞ് മതി വിവാഹം

സ്ത്രീകളും പുരുഷന്മാരും 25 വയസ്സ് കഴിഞ്ഞ ശേഷം വിവാഹം കഴിച്ചാല്‍ മതി. ആരോഗ്യപ്രശ്‌നങ്ങള്‍ കുറയാനും സ്ത്രീകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും വേണ്ടിയാണ് താന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്.

English summary
Bihar Chief Minister Jitan Ram Manjhi is not new to controversies. Latest in the lists is his statement that 90 per cent of men date other men's wife. He said so in an interview to a leading magazine, when he was asked about his son being caught having an affair with a married police woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X