കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'163 + 80' ഫോർമുല; ബിഹാറിൽ കോൺഗ്രസ് പണി തുടങ്ങി!! രാഹുൽ ഗാന്ധിയുടെ നിർദ്ദേശം!! ചർച്ചകൾ ഇങ്ങനെ

Google Oneindia Malayalam News

ബിഹാർ; കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലുടൻ ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ പാർട്ടികൾക്കുള്ളിൽ സജീവമാണ്. തിരഞ്ഞെടുപ്പിനോട് അടുക്കവെ എൻഡിഎയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരാടിനാണ് എൻഡിഎ ഒരുങ്ങുന്നത്. എന്നാൽ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിക്ക് ഇതിനോട് താത്പര്യമില്ല. ഇതോടെ ഏത് നിമിഷവും എൽജെപി സഖ്യം വിടുമോയെന്നുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.

അതേസമയം മറുവശത്ത് ആർജെഡി-കോൺഗ്രസ് സഖ്യം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സീജവമാക്കിയിരിക്കുകയാണ്. സീറ്റ് വിഭജനവും അവസാനഘട്ടത്തിലാണ്. വിശദാംശങ്ങളിലേക്ക്

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

നവംബർ 29 നാണ് നിലവിലെ ബിഹാർ സർക്കാരിന്റെ കാലാവധി അവസാനിക്കുക. 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർജെഡി-ജെഡിയു കോൺഗ്രസ് സഖ്യം ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടർന്ന് നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. ജെഡിയുവിന് 70 എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്.

ആർജെഡി-കോൺഗ്രസ് സഖ്യം

ആർജെഡി-കോൺഗ്രസ് സഖ്യം

കോൺഗ്രസിന് 21 സീറ്റുകളും ആർജെഡിക്ക് 81 സീറ്റും ലഭിച്ചു. മറുവശത്ത് ബിജെപിക്ക് ആകട്ടെ 53 സീറ്റുകളെ നേടാൻ സാധിച്ചുള്ളൂ. എന്നാൽ 2017 ൽ ബിഹാറിൽ വലിയ രാഷ്ട്രീയ അട്ടിമറി നിതീഷ് കുമാർ നടത്തി. ജെഡിയു ബിജെപിയുമായി കൈകോർത്തു. ഇതോടെ മഹാസഖ്യം പിളർന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി കസേര നിതീഷ് ഉറപ്പിക്കുകയും ചെയ്തു.

സഖ്യത്തിൽ തന്നെ

സഖ്യത്തിൽ തന്നെ

ലോക്സഭ തിരഞ്ഞെടുപ്പിലും ജെഡിയുവും ബിജെപിയും സഖ്യത്തിൽ തന്നെയായിരുന്നു മത്സരിച്ചത്. കൂറ്റൻ വിജയം പാർട്ടിക്ക് ലഭിക്കുകയും ചെയ്തു. ഇതോടെ ഇക്കുറിയും സഖ്യത്തിൽ തന്നെയാണ് ജെഡിയുവും ബിജെപിയും മത്സരിക്കുന്നത്. അതേസമയം എൻഡിഎയിലെ സഖ്യകക്ഷിയായ എൽജെപിയുടെ നിലപാട് എൻഡിഎയ്ക്കുള്ളിൽ കല്ലുകടിയായിരിക്കുകയാണ്.

എൻഡിഎയിൽ ഭിന്നത

എൻഡിഎയിൽ ഭിന്നത

ലോക്ജനശക്തി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ചിരാഗ് പാസ്വാനെ മുഖ്യമന്ത്രിയായി ഉയർത്തക്കാട്ടണമെന്നതാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ജെഡിയോ മറ്റ് കക്ഷികളോ തയ്യാറല്ല. ഇതോടെ എൽജെപി ഇനി എൻഡിഎയിൽ തുടരുമോയെന്ന ചർച്ചകൾ സജീവമായിട്ടുണ്ട്. അതേസമയം ഭരണകക്ഷികൾക്കിടയിൽ ഭിന്നത പുകയുന്നതിനിടെ തങ്ങളുടെ തിരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് വേഗം പകർന്നിരിക്കുകയാണ് കോൺഗ്രസ്.

Recommended Video

cmsvideo
Sachin Pilot criticizes Ashok Gehlot | Oneindia Malayalam
നേരിട്ട് ചർച്ചകൾ

നേരിട്ട് ചർച്ചകൾ

ഇക്കുറി രാഹുൽ ഗാന്ധി നേരിട്ടാണ് തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 20 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊള്ളണമെന്നായിരുന്നു രാഹുലിന്റെ നിർദ്ദേശം.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

160 പ്ലസ് 80 എന്ന ഫോർമുലയിലാണ് കോൺഗ്രസ്-ആർജെഡി സഖ്യം എത്തി നിൽക്കുന്നത്. 243 അംഗ നിയമസഭയില്‍ ആര്‍ജെഡിക്ക് 81ഉം കോണ്‍ഗ്രസിന് 27 അംഗങ്ങളുമാണ് നിലവിലുള്ളത്. 163 സീറ്റുകളാണ് ആര്‍ജെഡിയ്ക്ക് നല്‍കുക. ഇതിൽ നിന്ന് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സിപിഐ-എംഎല്‍, ബിഎസ്പി എന്നിവര്‍ക്കുള്ള എന്നീ പാർട്ടികൾക്കുള്ള സീറ്റുകൾ ആർജെഡി വിഭജിച്ച് നൽകണം.

കോൺഗ്രസ് നൽകേണ്ടത്

കോൺഗ്രസ് നൽകേണ്ടത്

കോണ്‍ഗ്രസിന് സഖ്യത്തിൽ 80 സീറ്റുകളാണ് ലഭിക്കുക. രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, സിപിഐ എന്നീ പാർട്ടികൾക്കുള്ള സീറ്റുകൾ കോൺഗ്രസാണ് നൽകേണ്ടത്. സഖ്യത്തിനുള്ള നിരവധി പാർട്ടികൾ ഉള്ളതിനാൽ മറ്റുള്ളവർക്ക് സീറ്റുകൾ വിഭജിക്കേണ്ടത് പ്രധാന കക്ഷികളുടെ ഉത്തരവാദിത്തമാണ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ശക്തി സിംഗ് ഗോഹിൽ പറഞ്ഞു.

ഏതൊക്കെ സീറ്റുകൾ

ഏതൊക്കെ സീറ്റുകൾ

ലഭിച്ച 80 സീറ്റുകളിൽ ഏതൊക്കെ സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കുകയെന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. ആർജെഡിയുമായി മൂന്ന് മുതിർന്ന നേതാക്കൾ ചർച്ച നടത്തുകയാണ്. 10 സീറ്റുകൾ അധികമായി ലഭിക്കുന്നതിന് ആർജെഡിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പറഞഅഞു.

അഴിച്ചുപണി

അഴിച്ചുപണി

അതേസമയം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് പാർട്ടിയിൽ വൻ അഴിച്ചുപണികളാണ് നടത്തുന്നത്. ബ്ലോക്ക് തലങ്ങളിൽ പുതിയ നേതാക്കളെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല ബൂത്ത് തലം മുതൽ കമ്മിറ്റികൾ പുനസംഘടിപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നാല് വർക്കിങ്ങ് പ്രസിഡന്റുമാരേയും നിയമിച്ചിട്ടുണ്ട്.

'മോദിയാണെങ്കിൽ എന്തും സാധ്യമാകും'; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി'മോദിയാണെങ്കിൽ എന്തും സാധ്യമാകും'; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി

മധ്യപ്രദേശിൽ കോൺഗ്രസിന്റെ ട്രംപ് കാർഡ്; വാജ്‌പേയിയുടെ സഹോദര പുത്രി കളത്തിൽ!! ബിജെപിയുടെ സമാന തന്ത്രംമധ്യപ്രദേശിൽ കോൺഗ്രസിന്റെ ട്രംപ് കാർഡ്; വാജ്‌പേയിയുടെ സഹോദര പുത്രി കളത്തിൽ!! ബിജെപിയുടെ സമാന തന്ത്രം

English summary
Bihar;Congress and RJD in final stage of seat sharing discussions, plans to work out 163 plus 80
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X