കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസ് സ്വന്തം വഴിക്ക്; ആര്‍ജെഡി ബന്ധം ഉപേക്ഷിച്ചേക്കും, സമ്മര്‍ദ്ദം ശക്തം

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. ആര്‍ജെഡിയുമായുള്ള സഖ്യം പാര്‍ട്ടിക്ക് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ഈ സാഹചര്യത്തില്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

മാത്രമല്ല, മക്കളെയും ബന്ധുക്കളെയും മല്‍സരിപ്പിക്കാന്‍ രംഗത്തുവരുന്ന നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാണ്. സംസ്ഥാനത്തെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികള്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഇവര്‍ എഐസിസിയെ സമീപിക്കുമെന്നാണ് വിവരം. ആര്‍ജെഡിയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് തിരിച്ചടിയായി എന്നും അവര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പരാജയത്തിന് ഉത്തരവാദികള്‍

പരാജയത്തിന് ഉത്തരവാദികള്‍

ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഥാ, പ്രചാരണ സമിതി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിങ് എന്നിവരാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയതിന് ഇവരാണ് ഉത്തരവാദിളെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

തനിച്ച് മല്‍സരിക്കണം

തനിച്ച് മല്‍സരിക്കണം

ബിഹാറില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കണം. ആര്‍ജെഡിയുമായുള്ള ബന്ധം ഗുണം ചെയ്യുന്നില്ല. ആര്‍ജെഡിക്ക് പിന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നു. കൂടുതല്‍ സീറ്റ് ആര്‍ജെഡിക്ക് നല്‍കിയത് തിരിച്ചടിയായി എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

 മാറ്റത്തിന് വാദിക്കുന്നവര്‍

മാറ്റത്തിന് വാദിക്കുന്നവര്‍

ആര്‍ജെഡി പ്രാദേശിക കക്ഷിയാണ്. എന്നാല്‍ അവര്‍ വല്യേട്ടന്‍ ചമയുന്നു. പിസിസി അധ്യക്ഷനെ മാറ്റണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മുന്‍ പിസിസി അധ്യക്ഷന്‍മാരായ അനില്‍ ശര്‍മ, ചന്ദന്‍ ബാഗ്ചി, മുന്‍ മന്ത്രി അബ്ദുല്‍ ജലീല്‍ മസ്താന്‍, സമസ്തിപൂര്‍ എംഎല്‍എ അശോഖ് കുമാര്‍ റാം, കദ്വ എംഎല്‍എ ഷക്കീല്‍ അഹ്മദ് ഖാന്‍ എന്നിവരാണ് മാറ്റത്തിന് വേണ്ടി വാദിക്കുന്നത്.

 കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം

കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം

സഖ്യം വേണമെങ്കില്‍ ആകാം. പക്ഷേ, കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം. ഇവിടെ ആര്‍ജെഡിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മണ്ഡല നിര്‍ണയത്തിലും വീഴ്ച സംഭവിച്ചുവെന്നും മുന്‍ മന്ത്രി ശ്യാം സുന്ദര്‍ സിങ് പറഞ്ഞു.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

English summary
Bihar Congress Demand Cutting Off Ties with RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X