കോണ്‍ഗ്രസ് എംഎല്‍എ കാമുകിക്കൊപ്പം ഒളിച്ചോടി
പറ്റ്‌ന: ബിഹാറിലെ മഹാസഖ്യത്തിന് നാണക്കേടായി കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രണയം. ബിഹാറിലെ ബിക്കാര മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധാര്‍ഥ് കാമുകിയുമായി ഒളിച്ചോടിയതാണ് നാണക്കേടിനിടയാക്കിയത്. സിദ്ധാര്‍ഥ് മകളെ തട്ടിക്കൊണ്ടുപോയെന്നുകാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എംഎല്‍എക്കെതിരെ കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുണ്ട്. പറ്റ്‌നയിലെ പട്ടേല്‍ നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി എംഎല്‍എ ഏറെനാളായി പ്രണയത്തിലായിരുന്നു. 45 ദിവസം മുന്‍പും പെണ്‍കുട്ടിയും എംഎല്‍എയും മുങ്ങിയെങ്കിലും പോലീസ് ഇവരെ കണ്ടെത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

സോന്‍കുക്ര ഗ്രാമത്തിലെ അഭയ് സിങ് എന്നയാളാണ് എംഎല്‍എയ്‌ക്കെതിരെ പരാതിപ്പെട്ടത്. മകളെ എംഎല്‍എ തട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇതേ തുടര്‍ന്ന് സെക്ഷന്‍ 363 പ്രകാരം എംഎല്‍എക്കെതിരെ മാസൗരി പോലീസ് കേസെടുക്കുകയും ചെയ്തു. കേസ് അന്വേഷിച്ചുവരികയാണെന്നും ഇരുവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
അടുത്തിടെ ഇത് രണ്ടാം തവണയാണ് മഹാസഖ്യത്തിലെ ഒരു എംഎല്‍എ വിവാദത്തില്‍ അകപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ജെഡിയു അംഗമായ എംഎല്‍എ തീവണ്ടിയില്‍വെച്ച് ദമ്പതികളെ അപമാനിച്ച കുറ്റത്തിന് അറസ്റ്റിലായിരുന്നു. എംഎല്‍എയെ പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications