കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി

  • By
Google Oneindia Malayalam News

പട്ന: മോദി തരംഗത്തില്‍ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ബിഹാര്‍. ഇവിടെ ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡുയുമായി സഖ്യത്തിലായിട്ട് പോലും ഒരു സീറ്റ് മാത്രം നേടാനെ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളു. തോല്‍വിക്ക് കാരണം ആര്‍ജെഡിയുമായുള്ള സഖ്യമാണെന്ന് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തിയതോടെ വരും തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

<strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍</strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍

അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില ഹോം വര്‍ക്കുകളും നേതാക്കള്‍ നേതൃത്വത്തോട് നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെന്ന നേതാവിന്‍റെ സാന്നിധ്യമാണ് അതില്‍ ഏറ്റവും പ്രധാനം. വിശദാംശങ്ങളിലേക്ക്

 സഖ്യം വേണ്ട

സഖ്യം വേണ്ട

നരേന്ദ്ര മോദി-രാം വിലാസ് പസ്വാന്‍-നിതീഷ് കുമാര്‍ സഖ്യം ബിഹാര്‍ തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിന് സംസ്ഥനാത്ത് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ കിഷന്‍ഗഞ്ചിലായിരുന്നു കോണ്‍ഗ്രസിന്‍റെ ആശ്വാസ ജയം.അതേസമയം സഖ്യകക്ഷിയായ ആര്‍ജെഡിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. ഇതോടെ സഖ്യത്തിനെതിരെ ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ പരാതിയുമായി രംഗത്തെത്തി.

 സ്വന്തം വഴിക്ക്

സ്വന്തം വഴിക്ക്

കോണ്‍ഗ്രസ് ബിഹാറില്‍ തനിച്ച് മത്സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിജയം നേടാന്‍ ആകുമായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പരാതിരെട്ടത്. ബിഹാറില്‍ ആര്‍ജെഡിക്ക് പിന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും കൂടുതല്‍ സീറ്റുകള്‍ ആര്‍ജെഡിക്ക് മത്സരിക്കാന്‍ നല്‍കിയത് തിരിച്ചടിയായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. 2020 ല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ കോണ്‍ഗ്രസ് സ്വന്തം വഴിക്ക് പോകണമെന്നാണ് നേതാക്കളുടെ ആവശ്യം.

 സമുദായിക പാര്‍ട്ടി

സമുദായിക പാര്‍ട്ടി

ആര്‍ജെഡിയെ പോലുള്ള പ്രാദേശിക സമുദായിക പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഒരിക്കലും ഗുണം ചെയ്യില്ല. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെങ്കില്‍ മറ്റ് ചില നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്, കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് കൗക്കബ് ഖുആദ്രി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം സംസ്ഥാനത്ത് ആവശ്യമാണ്. പ്രിയങ്കയെ ബിഹാറില്‍ എത്തിക്കാന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഖുആദ്രി പറഞ്ഞു.

 പ്രിയങ്ക ഗാന്ധി മതി

പ്രിയങ്ക ഗാന്ധി മതി

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ കനത്ത പരാജയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവെയ്ക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിനെക്കാള്‍ മികച്ച നേതാവ് പ്രിയങ്ക ഗാന്ധിയാണെന്ന വാദങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ശക്തമായതിനിടയിലാണ് ബിഹാറില്‍ നിന്ന് പ്രിയങ്ക ഗാന്ധിയ്ക്കായി മുറവിളി ഉയരുന്നത്.

 പ്രിയങ്കയെ വേണം

പ്രിയങ്കയെ വേണം

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിയെ പ്രചരണത്തിന് എത്തിക്കാനായി തങ്ങള്‍ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ളത് കാരണം ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചില്ല. എന്നാല്‍ 2020 ല്‍ പ്രിയങ്ക ഗാന്ധിയെ ബിഹാറിന് ആവശ്യമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനായി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിന് സാധിക്കുമെന്നും ഖുആദ്രി പറഞ്ഞു.

 തിരിച്ചുവരണം

തിരിച്ചുവരണം

ഇത്തവണ ഒന്‍പത് സീറ്റിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. 1990 ല്‍ സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് കോണ്‍ദ്രസ് നേരിട്ടത്. അതിന് ശേഷം ബിഹാറില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമായിട്ടില്ല. അതേസമയം 2015 ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിരുന്നു. അന്ന് ലാലു പ്രസാദിന്‍റെ ആര്‍ജെഡിയും നിതീഷിന്‍റെ ജനതാദളുമായി ചേര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 41 നിയമഭ സീറ്റാണ് സംസ്ഥാനത്ത് ഉള്ളത്.

<strong>എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു</strong>എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു

<strong>തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ</strong>തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ

English summary
Bihar Congress want Priyanka gandhi for campaign in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X