എല്ലാ പോലീസുകാരും ഇത് അറിയണം, മകനെ അറസ്റ്റ് ചെയ്യാന്‍ ഇന്‍സ്‌പെക്ടര്‍ പ്രഭാത് ചെയ്തത്!
കാക്കിയണിഞ്ഞപ്പോള്‍ മകനോട് പോലും വിട്ട് വീഴ്ച ചെയ്യാതെ പോലീസുകാരന്‍ മാതൃകയായി. ബീഹാറിലെ ധര്‍ഭങ്ക സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ പ്രഭാത് ശങ്കര്‍ സിങിന്റെ പ്രവര്‍ത്തിയാണ് മറ്റ് പോലീസുകാരെയും നാട്ടുകാരെയും
പാട്‌ന; കാക്കിയണിഞ്ഞപ്പോള്‍ മകനോട് പോലും വിട്ട് വീഴ്ച ചെയ്യാതെ പോലീസുകാരന്‍ മാതൃകയായി. ബീഹാറിലെ ധര്‍ഭങ്ക സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ പ്രഭാത് ശങ്കര്‍ സിങിന്റെ പ്രവര്‍ത്തിയാണ് മറ്റ് പോലീസുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് ധര്‍ഭങ്ക പോലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ പ്രഭാത് തന്റെ മകനെ മദ്യ കള്ളത്തില്‍ അറസ്റ്റ് ചെയ്തത്.
ഹോളി ഫെസ്റ്റിവലിന്റെ സമയത്താണ് ഇന്ദ്രജിത്ത് സംഘം ചേര്‍ന്ന് മദ്യ കള്ളക്കടത്തിന് ശ്രമിച്ചത്. 25 മദ്യ വിദേശ കുപ്പികളാണ് ഇന്ദ്രജിത്ത് ഉയര്‍ന്ന വിലയ്ക്ക് ബീഹാറിലേക്ക് കടത്തി വമ്പന്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ദ്രജിത്ത് തന്റെ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് പ്രഭാത് ശങ്കര്‍ അറിഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ തന്നെ സിങ് ധര്‍ഭങ്കയിലെ മേലുദ്യോഗസ്ഥാന്മാരെ അറിയിക്കുകയും തുടര്‍ന്നാണ് പോലീസ് വീട്ടില്‍ വന്ന് റെയ്ഡ് നടത്തി ഇന്ദ്രജിത്തിനെ അറസ്റ്റ് ചെയ്യുന്നത്. ധര്‍ഭങ്ക പോലീസ് പ്രഭാതിന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകെയും സംസ്ഥാന പോലീസിന് സമര്‍പ്പിക്കുകെയും ചെയ്തു.
മദ്യ കള്ളകടത്തില്‍ മകനെ അറസ്റ്റ് ചെയ്ത ഇന്‍സെപ്ക്ടര്‍ സിങിന്റെ പ്രവര്‍ത്തി മറ്റ് പോലീസുകാര്‍ക്ക് മാതൃകയാണെന്ന് ധര്‍ഭങ്ക ഡിഎസ്പി ദില്‍നവാസ് ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications