കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ട്? ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുമോ? ലയന സൂചന നല്‍കി ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടയില്‍, മുന്‍ ജനതാദള്‍ 'പരിവാര്‍' രാജ്യത്ത് ഒരു രാഷ്ട്രീയ ബദലായി വീണ്ടും ഉയര്‍ന്ന് വരും എന്ന് ജെ ഡി എസ് (ജനതാദള്‍ -സെക്കുലര്‍) നേതാവ് എച്ച് ഡി ദേവഗൗഡ പ്രത്യാശ പ്രകടിപ്പിച്ചു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യുവും (ജനതാദള്‍ യുണൈറ്റഡ്) ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡിയും (രാഷ്ട്രീയ ജനതാദള്‍) ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുമിച്ചതിന് പിന്നാലെയാണ് ദേവഗൗഡയുടെ പ്രതികരണം.

'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ

1

ബീഹാറിലെ സംഭവവികാസങ്ങള്‍ ജനതാ പാര്‍ട്ടികള്‍ ഒരുമിച്ചുണ്ടായ നാളുകളെ കുറിച്ച് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഞാന്‍ ബീഹാറിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

2

ജനതാദള്‍ പരിവാര്‍ ഒരു കുടക്കീഴിലായിരുന്ന നാളുകളെക്കുറിച്ചാണ് ഇത് എന്നെ ചിന്തിപ്പിച്ചത്. അത് മൂന്ന് പ്രധാനമന്ത്രിമാരെ നല്‍കി. ഞാന്‍ ഇപ്പോള്‍ അവസാന കാലത്താണ്. എന്നാല്‍ യുവതലമുറ തീരുമാനിച്ചാല്‍, അതിന് ഒരു വാഗ്ദാനം മുന്നോട്ടുവെക്കാം. ഈ മഹത്തായ രാഷ്ട്രത്തിന് നല്ല ബദല്‍,'' ദേവഗൗഡ ട്വീറ്റില്‍ പറഞ്ഞു.

4

അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ചാണ് ജനത പാര്‍ട്ടി പിറക്കുന്നത്. ഈ പാര്‍ട്ടി 1977-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

4

എന്നാല്‍ പിന്നീട് പലഘട്ടങ്ങളിലായി ജനതാദള്‍ പിറന്നു. ആദ്യം ലോക്ദളും പിന്നീട് ജനതാദളും ഉണ്ടായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാവുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിതര സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെങ്കിലും ജനതാ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളര്‍പ്പുകള്‍ ജനതാദളിന്റെ കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടു.

5

ചൊവ്വാഴ്ചയാണ് നിതീഷ് കുമാറിന്റെ ജെ ഡി യു ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിനായി ആര്‍ ജെ ഡിയുമായി വീണ്ടും ഒന്നിക്കുകയും ചെയ്തത്.

'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്

6

ബുധനാഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആര്‍ ജെ ഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇടത് പക്ഷ പാര്‍ട്ടികളും ആര്‍ ജെ ഡിയും കോണ്‍ഗ്രസും ഭാഗമായ 'മഹാഗത്ബന്ധന്‍' 2020 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ നേടിയിരുന്നു. ആര്‍ ജെ ഡി 75 സീറ്റുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Bihar Crisis: Janata Dal would re-emerge as a political alternative in the country says Devegowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X