Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന് പ്രസവാവധി അനുവദിച്ച് വിദ്യാഭ്യസ വകുപ്പ്; പിഴവ് മനസ്സിലായത് ഒരാഴ്ച കഴിഞ്ഞ്, സംഭവം ബീഹാറിൽ

പട്ന: പ്രസവാവധിക്ക് അപേക്ഷിക്കുന്നതും ലഭിക്കുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ പ്രസവാവധിക്ക് അപേക്ഷിക്കുന്നത് പുരഷനായാലോ. അതെ, ബീഹാറിലാണ് സംഭവം നടന്നത്. പ്രസാവാവധിക്ക് അപേക്ഷിച്ച ത്അ ഒരു അധ്യാപകനാണ്. ഇദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് അവധി അനുവദിക്കുകയും ചെയ്തു. പ്രസാവവധിക്ക് അപേക്ഷിച്ച അധ്യാപകന് ലീവ് അനുവദിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പിഴവ് പറ്റിയ കാര്യം കണ്ടെത്തിയത്.

അധ്യാപകർക്കായി സജ്ജീകരിച്ച പോർട്ടലിൽ നിന്നാണ് അധ്യാപകന്റെ പ്രസവാവധിക്കുള്ള അപേക്ഷയുടെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തെക്കുറിച്ച് അധിക‍‍ൃതർ പറഞ്ഞത്.

pregnant

പ്രസവാവധി സ്ത്രീകൾക്ക് മാത്രമാണ് അനുവദിക്കുന്നതെന്നും ലീവ് അപേക്ഷ ഫോർമാറ്റിൽ തെറ്റായി രേഖപ്പെടുത്തി കേസാണിതെന്നും സാങ്കേതിക പിഴവ് തിരുത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ അർച്ചന കുമാരി പറഞ്ഞു. പുരുഷന്മാർക്ക് പെറ്റേർണിറ്റി ലീവ് അനുവദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അതേ സമയം ഈ സംഭവത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. ചില അധ്യാപകർ കാഷ്വസ്‍ ലീവിന് അപേക്ഷിച്ചിട്ടും അവർക്ക് അനുവദിച്ച് നൽകിയ ലീവിൽ നിന്ന് അത് കുറയുന്നതായി ചില അധ്യാപകർ പരാതിപ്പെട്ടതായും അവർ പറഞ്ഞു.
പരുഷ അധ്യാപകർക്ക് പ്രതിവർ‌ഷം 15 ദിവസത്തെ കാഷ്വൽ ലീവിന് അർഹതയുണ്ട്. അതേ സമയം ​ഗർഭിണികളായ വനിതാ അധ്യാപകർക്ക് 180 ദിവസം വരെ പ്രത്യേക അവധിക്ക് അർഹതയുണ്ട്. കൂടാതെ വനിതാ അധ്യാപകർക്ക് രണ്ട ദിവസത്തെ പ്രത്യേക അവധിക്ക് അർഹതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+