കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • By Siniya
Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. ആകെ 50 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ 5.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മിക്ക മണ്ഡലങ്ങളിലും ബി ജെ പി മേല്‍കൊയ്മയാണ്. അതുകൊണ്ടു തന്നെ മൂന്നാം ഘട്ടം ബി ജെ പിക്ക് നിര്‍ണായകമായിരിക്കും.

1,107 കമ്പനി പാരാ മിലിട്ടറി സേനയും പോലിസിനെയും വിന്യസിച്ചിട്ടുണ്ട്. ബോജ്പൂര്‍, നളന്ദ,വൈശാലി, പാറ്റ്‌ന, ബുക്‌സാര്‍,സരണ്‍ എന്നീ ആറു ജില്ലകളിലായി ഗ്രാമപ്രദേശങ്ങളില്‍ മാത്രം14,170 പോളിംഗ് ബൂത്തുകളാണുള്ളത്.

bihar-election

ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജസ്വി (രാഘോപൂര്‍),തേജ് പ്രതാപ്(മഹുവ), ബി ജെ പി നേതാവ് നന്ദകിഷോര്‍ യാദവ്( പാറ്റ്‌ന) ജെ ഡി യു നേതാവും മന്ത്രിയുമായ ശ്യാം രജക് എന്നിവരാണ് ഇന്ന് ജനവിധി നേടുന്ന പ്രമുഖര്‍ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും തട്ടകമാണ് നളന്ദ.

തിരെഞ്ഞടുപ്പിന്റെ നാലും അഞ്ചും ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തിയ്യതികളില്‍ നടക്കും. വോട്ടെണ്ണല്‍ എട്ടിനായിരിക്കും.മൂന്നും നാലും ഘട്ട വോട്ടെടു പ്പ് നടക്കുന്ന 105 സീറ്റുകളിലാണ് ബി ജെ പി സംഖ്യത്തിന്റെ പ്രതീക്ഷ. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 81 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

English summary
The third phase of the Bihar assembly elections began on Wednesday morning in 50 of the 243 constituencies, spread across six districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X