കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; നിത്യാനന്ദ് റോയി അധ്യക്ഷനായി സ്റ്റിയറിംഗ് കമ്മിറ്റി

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. കേന്ദ്ര മന്ത്രി നിത്യാനന്ദ് റോയി അധ്യക്ഷനായി 70 അംഗ തെരഞ്ഞെടുപ്പ് സ്റ്റിയറിംഗ് രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍ കം കണ്‍വീനര്‍. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ദേവേഷ് കുമാറിനെ സഹ കണ്‍വീനറായും ചുമതലപ്പെടുത്തി.

ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, ഗിരിരാജ് സിംഗ്, അശ്വിനി കുമാര്‍ ചൗബേ എന്നിവരും 70 അംഗ കമ്മിറ്റിയുടെ ഭാഗമാണ്. 243 അംഗ ബീഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് നടക്കുന്നത്. ബീഹാറില്‍ നാലില്‍ മൂന്ന് സീറ്റിലും വിജയിലിച്ച് സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

bjp

ജെഡിയു, ബിജെപി, എല്‍ജെപി എന്നീ കക്ഷികള്‍ചേര്‍ന്നാണ് ബീഹാറിലെ എന്‍ഡിഎ സഖ്യം. ഇതിന് പുറമേ മഹാസഖ്യത്തിനൊപ്പമുണ്ടായിരുന്ന ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ എന്‍ഡിഎയില്‍ ചേര്‍ന്നിരിക്കുകയാണ്. സീറ്റ് വിഭജനതതെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മാജ്ഞി സഖ്യം വിട്ടത്. പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമെ ഉള്ളുവെങ്കില്‍ കൂടി ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം മാജ്ഞിയുടെ വരവില്‍ എല്‍ജെപി അത്ര തൃപ്തരല്ല.

നിലവില്‍ 243 അംഗ നിയമസഭയില്‍ 120 സീറ്റാണ് എന്‍ഡിഎക്കുള്ളത്. അതില്‍ ജെഡിയുവിനെ 69 സീറ്റും ബിജെപിക്ക് 54 സീറ്റുമാണുള്ളത്. വ്യക്തമായ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച് നവംബര്‍ 29 ഓടെ തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നാണ് സൂചന. കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുതുക്കിയത്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അഞ്ച് പേരടങ്ങുന്ന സംഘച്ചിന് വീടുകള്‍ കയറി പ്രചരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുറമേ പ്രചരണത്തിനിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടിഅവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു, ഭൂപരിഷ്‌കരണത്തിനെതിരായ നിയമയുദ്ധത്തിലൂടെ ശ്രദ്ധേയന്‍എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു, ഭൂപരിഷ്‌കരണത്തിനെതിരായ നിയമയുദ്ധത്തിലൂടെ ശ്രദ്ധേയന്‍

കഫീല്‍ ഖാനെ പുറത്തിറക്കിയത് പ്രിയങ്കയുടെ മൂവ്‌മെന്റ്.... ആ 15 ദിവസം യുപിയില്‍ നടന്നത്, ഞെട്ടിക്കും!!കഫീല്‍ ഖാനെ പുറത്തിറക്കിയത് പ്രിയങ്കയുടെ മൂവ്‌മെന്റ്.... ആ 15 ദിവസം യുപിയില്‍ നടന്നത്, ഞെട്ടിക്കും!!

English summary
bihar election 2020: BJP Announces 70-member Steering Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X