Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാജയഭീതിയിലായ ട്രംപിനെ കടന്നാക്രമിച്ച് ബിജെപി; കൊവിഡിനെ നേരിടാൻ കഴിഞ്ഞില്ല, മോദി ഇന്ത്യയെ രക്ഷിച്ചു

പാറ്റ്‌ന: ആവേശം നിറഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മൂന്നാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വോട്ടെണ്ണലിന് ഇന്ന് പരിസമാപ്തി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ വിജയിക്കാനുള്ള സാധ്യത തന്നെയാണ് ഇപ്പോഴും ഉള്ളത്.

എന്നാല്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ബൈഡന്റെ വിജയം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു നദ്ദയുടെ വിമര്‍ശനം. വിശദാംശങ്ങളിലേക്ക്..

ട്രംപ് പരാജയപ്പെട്ടു

ട്രംപ് പരാജയപ്പെട്ടു

രാജ്യത്തെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ ചെയ്തത് അത് ചെയ്യുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് പരാജയപ്പെട്ടെന്ന് ജെപി നദ്ദ പറഞ്ഞു. മൂന്നാം ഘട്ട തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബീഹാറിലെ ദര്‍ഭാംഗയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നദ്ദയുടെ വിമര്‍ശനം.

130 കോടികളുടെ ജീവന്‍ രക്ഷിച്ചു

130 കോടികളുടെ ജീവന്‍ രക്ഷിച്ചു

കൊവിഡിനെ നേരിടുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് വീഴ്ച പറ്റി. എന്നാല്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ തീരുമാനത്തിലൂടെ 130 കോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചെന്ന് ജെപി നദ്ദ പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുകയാണ്, കൂടാതെ കോവിഡ് -19 ശരിയായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നതാണ് ഡൊണാള്‍ഡ് ട്രംപിനെതിരായി ഏറ്റവും കൂടുതല്‍ ഉയരുന്ന ആരോപണം.

84 ലക്ഷം കൊവിഡ് കേസുകള്‍

84 ലക്ഷം കൊവിഡ് കേസുകള്‍

അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ച രാജ്യം അമേരിക്കയാണ്. തുടക്കത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രസിഡന്റ് ഒന്നും തന്നെ ചെയ്തിലെന്ന ആക്ഷേപം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ട്രംപിന് വീഴ്ച പറ്റിയെന്ന് നിരവധി തവണ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ 84 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്.

ബീഹാര്‍ ജനത

ബീഹാര്‍ ജനത

ബീഹാര്‍ ജനത സ്വന്തം വിജയം തിരഞ്ഞെടുക്കണമെന്ന് നദ്ദ തിരഞ്ഞെടുപ്പ് റാലിയില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ വികസനവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്ല റോഡുകളുമാണ് ഒരു വശത്ത്. എന്നാല്‍ മറുവശത്താകട്ടെ നിയമതകര്‍ച്ചയും വികസന വിരുദ്ധതയും. ഏതാണ് വേണ്ടതെന്ന് ബീഹാര്‍ ജനത തീരുമാനിക്കണമെന്ന് നദ്ദ വ്യക്തമാക്കി.

Recommended Video

cmsvideo
    Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam
    അവസാനഘട്ട വോട്ടെടുപ്പ്

    അവസാനഘട്ട വോട്ടെടുപ്പ്

    ആവേശം നിറഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ശനിയാഴ്ച നടക്കുകയാണ്. ശക്തമായ പ്രചരണത്തിലാണ് ഇരുമുന്നണികളും. നിതീഷ് കുമാറിന്റെ എന്‍ഡിഎ മുന്നണിക്ക് അധികാര തുടര്‍ച്ച ലഭിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. തേജസ്വി യാദവിന്റെ നേതൃത്‌ലത്തിലുള്ള മഹാസംഖ്യം ഏറെ പ്രതീക്ഷയിലാണ് ബീഹാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+