കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപിയുടെ മുഖമായി ചിരാഗ് പസ്വാന്‍; എന്‍ഡിഎ വിടുന്നു?; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടിക്കുന്തോറും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. തെരഞ്ഞെടുപ്പ് അടുത്തത് മുതല്‍ തന്നെ സഖ്യകക്ഷിയായ ലോക്ജനക്തി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സീറ്റ് പങ്കിടല്‍ സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രോരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവുകയാണ്. എന്‍ഡിഎയുമായി സഖ്യം അവസാനിപ്പിക്കുകയാണെന്ന സൂചന തന്നെയാണ് എല്‍ജെപി നല്‍കുന്നത്.

ചിരാഗ് പസ്വാന്‍

ചിരാഗ് പസ്വാന്‍

എല്‍ജെപി മേധാവി ചിരാഗ് പസ്വാന്‍ ബീഹാര്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ തിരിച്ചടിയായിരിക്കും. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് എന്‍ഡിഎയില്‍ ഇതുവരേയും യാതൊരു കൂടിയാലോചനകളും നടന്നിട്ടിട്ടില്ലെന്നും അധികം വൈകിപ്പിക്കാന്‍ കഴിയില്ലെന്നും എല്‍ജെപി വ്യക്തമാക്കി.

 എല്‍ജെപിയുടെ തീരുമാനം

എല്‍ജെപിയുടെ തീരുമാനം

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഇനിയും സീറ്റ് പങ്കിടല്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ 143 സീറ്റിലും തനിച്ച് മത്സരിക്കാനാണ് എല്‍ജെപിയുടെ തീരുമാനം. എല്‍ജെപിയെ സംബന്ധിച്ച് പ്ലാന്‍ ബി ആയിരുന്നു മുഖ്യമന്തി സ്ഥാനാര്‍ത്ഥിയെ അടക്കം തീരുമാനിച്ച് മുഴുവന്‍ സീറ്റിലും മത്സരിക്കുകയെന്നത്. എന്നാല്‍ എന്‍ഡിഎയില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങള്‍ വരാത്തതിനാല്‍ തന്നെ ഇത് പ്ലാന്‍ എ ആക്കാനാണ് പാര്‍ട്ടി തീരുമാനം.

ചിരാഗ് പസ്വാന്റെ നിലപാട്

ചിരാഗ് പസ്വാന്റെ നിലപാട്

ബീഹാറില്‍ നിന്നും മുഖ്യമന്ത്രിയായി ബിജെപി നിതീഷ് കുമാറിന്റെ പേര് തന്നെ ഉയര്‍ത്തിയത് ചിരാഗ് പസ്വാനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. എന്‍ഡിഎയിലെ എല്ലാ കക്ഷികള്‍ക്കും മുഖ്യമന്ത്രി സ്ഥാനത്തിന് തുല്യ അവകാശമുണ്ടെന്നായിരുന്നു ചിരാഗ് പസ്വാന്റെ നിലപാട്. എന്നാല്‍ ഇതിനെ ബിജെപി പരിഗണിച്ചിരുന്നില്ല.

പസ്വാനെ ചൊടിപ്പിച്ചു

പസ്വാനെ ചൊടിപ്പിച്ചു

മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ജിതന്‍ റാം മാഞ്ചിയുടെ ഹുന്ദുസ്ഥാനി ആവാം മോര്‍ച്ചയെ എന്‍ഡിഎക്കൊപ്പം കൂട്ടിയതും പസ്വാനെ ചൊടിപ്പിച്ചു. എല്‍ജെപിയുടെ സീറ്റ് സംബന്ധിക്കുന്ന കാര്യങ്ങള്‍ ബിജെപി നോക്കണമെന്നും ജിതന്‍ റാം മഞ്ചിയുമായി തങ്ങള്‍ ധാരണയുണ്ടാക്കാമെന്നുമായിരുന്നു ജെഡിയുവിന്റെ തീരുമാനം.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
ഒറ്റക്ക് മത്സരിക്കാം

ഒറ്റക്ക് മത്സരിക്കാം

അതേസമയം തന്നെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തെ കുറിച്ചുള്ള വ്യക്തമായ തീരുമാനം ഉണ്ടാക്കുന്നതിനും സീറ്റ് പങ്കിടല്‍ സംബന്ധിച്ചുള്ള അന്തിമ തീരുമാനച്ചിനവുമായി എല്‍ജെപി കേന്ദ്ര നേതൃത്വത്തിന് കത്തയക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ എല്‍ജെപിയിലെ ഒരു വീഭാഗത്തിന്റെ അഭിപ്രായം ബിജെപിയുമായി സഖ്യം ഉപേക്ഷിക്കാനാണ്. ബിജെപിയുമായി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം രാം വിലാസ് പസ്വാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനി കുറ്റക്കാരനെന്ന് എന്‍ഐഎ കോടതിഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനി കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

എസ് ബി ബാലസുബ്രഹ്മണ്യം അന്തരിച്ചു! വിട പറഞ്ഞത് ഇതിഹാസ ഗായകൻ എസ് ബി ബാലസുബ്രഹ്മണ്യം അന്തരിച്ചു! വിട പറഞ്ഞത് ഇതിഹാസ ഗായകൻ

തിരുവനന്തപുരത്ത് നൂലുകെട്ട് ദിനത്തില്‍ പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊന്നു, അറസ്റ്റ്തിരുവനന്തപുരത്ത് നൂലുകെട്ട് ദിനത്തില്‍ പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊന്നു, അറസ്റ്റ്

English summary
bihar election 2020: chirag paswan may contest in bihar assembly poll as LJP CM Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X