കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ്‌വിജയ് സിംഗ് ; ആക്കം കുട്ടി ജെഡിയു-എല്‍ജെപി പോര്

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ നിയമസഭാ തെരഞ്ഞൈടുപ്പ് മുന്നോടിയായി എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പ്രധാനമായും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും രാംവിലാസ് പസ്വാന്റെ എല്‍ജെപിയും തമ്മിലാണ് പോര്. ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എല്‍ജെപി പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ 143 സീറ്റിലും തനിച്ച് മത്സരിക്കുമെന്നും എല്‍ജെപി പറഞ്ഞിരുന്നു. എന്നാല്‍ അതിനിടെ രാം വിലാസ് പസ്വാനേയും ചിരാഗ് പസ്വാനേയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

ബീഹാറില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരാണര്‍ത്ഥം വെര്‍ച്ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ദിഗ്‌വിജയ്് സിംഗ് എല്‍ജെപിയുടെ റാം വിലാസ് പസ്വാനേയും ചിരാഗ് പസ്വാനേയും ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇരുവരും എന്‍ഡിഎ വിട്ട് വിപ്ലകാരികള്‍ നയിക്കുന്ന കോണ്‍ഗ്രസില്‍ ചേരണമെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. നിലവില്‍ എന്‍ഡിഎ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ മുതലെടുത്താവണം ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

സാമുദായിക ശക്തികള്‍ ഉപേക്ഷിച്ച് ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുന്നതിന് ദൈവം അവര്‍ക്ക് വിവേകം നല്‍കണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിംഗ് വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സിംഗ് ഉയര്‍ത്തിയത്.

വരുമെന്നാണ് പ്രതീക്ഷ

വരുമെന്നാണ് പ്രതീക്ഷ

'രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസിലേക്ക് ചേരാന്‍ ചിരാഗ് പസ്വാനും രാം വിലാസ് പസ്വാനും ദൈവം വിവേകം നല്‍കട്ടെ. അവസരവാദിയായ നിതീഷ് കുമാറില്‍ നിന്നും സാമുദായിക ശക്തിയായ ബിജെപിയില്‍ നിന്നും അവര്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.' ദിഗ്വിജയ് സിംഗ് പറഞ്ഞു.

 പസ്വാനെ ചൊടിപ്പിച്ചത്

പസ്വാനെ ചൊടിപ്പിച്ചത്

അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ബിജെപിയില്‍ നിന്നും പണം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്നും സിംഗ് ആരോപിച്ചു. കൊവിഡ് പ്രതിരോധ നടപടികളില്‍ അടക്കം നിതീഷ് കുമാറിനെതിരെ ചിരാഗ് പസ്വാന്‍ രൂക്ഷമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുമെന്നതായിരുന്നു ചിരാഗ് പസ്വാനെ ചൊടിപ്പിച്ചത്.

 അതൃപ്തി

അതൃപ്തി

പിന്നാലെയാണ് 143 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. എന്‍ജെപിയുടെ ആവശ്യങ്ങള്‍ എന്‍ഡിഎ അംഗീകരിക്കുന്നില്ലെങ്കില്‍ ഭരണകക്ഷിയായ ജെഡിയുവിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എല്‍ജെപി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പുറമേ എല്‍ജെപിയുടെ ഹിന്ദുസ്ഥാന് അവാം മോര്‍ച്ച എന്‍ഡിഎയുടെ ഭാഗമായതും എല്‍ജെപിയുടെ അതൃപ്തിക്ക് കാരണമായി.

2015 ല്‍

2015 ല്‍

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പത് സീറ്റില്‍ മത്സരിച്ച എല്‍ജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. 243 ബീഹാര്‍ നിയമസഭയിലേക്ക് ഇത്തവണ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗത്ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായ ജെഡിയുവിനെ 71 സീറ്റുകളും ആര്‍ജെഡിക്ക് 80 സീറ്റും കോണ്‍ഗ്രസിന് 27 സീറ്റുമാണ് നേടിയത്.

Recommended Video

cmsvideo
List of modi made disasters in india | Oneindia Malayalam
 ബിജെപി ലക്ഷ്യം

ബിജെപി ലക്ഷ്യം

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 53 സീറ്റുകള്‍ മാത്രമായിരുന്നു നേടിയത്. എന്നാല്‍ നിതീഷ് കുമാര്‍ മഹാഗത്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് തിരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി സംസ്ഥാനത്ത് നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് ലക്ഷ്യമിടുന്നത്.

English summary
Bihar election 2020: Congress Digvijaya singh said LJP should quit the NDA and join the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X