• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് വേണ്ടത് തേജസ്വിയെ, രാഹുല്‍ പരാജയം, ബീഹാറില്‍ ആര്‍ജെഡിക്ക് പുതിയ റോള്‍!!

പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പിന് കൊട്ടിക്കലാശം ഒരുങ്ങവേ, ആര്‍ജെഡിക്ക് കൂടുതല്‍ ഉത്തരവാദിത്തമേറുന്നു. കോണ്‍ഗ്രസിനെ കൂടി ജയിപ്പിക്കുക എന്ന ധാര്‍മിക ഉത്തരവാദിത്തമാണ് അവര്‍ക്ക് മുന്നിലുള്ളത്. 70 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയത് കൊണ്ട്, ഇതില്‍ പകുതിയെങ്കിലും നേടേണ്ടത് ആര്‍ജെഡിക്ക് അത്യാവശ്യമാണ്. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ ഇളക്കി മറിച്ച പ്രചാരണമാണ് ആര്‍ജെഡി നടത്തിയത്. നിതീഷ് കുമാര്‍ താളം തെറ്റി പിന്നോട്ട് പോയി. ബിജെപിക്കും ഈ കുതിപ്പിനെ എങ്ങനെ നേരിടണമെന്ന അറിയാത്ത അവസ്ഥയാണ്. നിലവില്‍ ആര്‍ജെഡിക്കുള്ള ഏക വീക്ക്‌നെസ്സ് കോണ്‍ഗ്രസാണ്.

ബീഹാര്‍ തേജസ്വിക്കൊപ്പം

ബീഹാര്‍ തേജസ്വിക്കൊപ്പം

ബീഹാറില്‍ എന്‍ഡിഎ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. തേജസ്വി പുതിയ താരോദയമായിരിക്കുകയാണ്. തനി ലോക്കല്‍ വിഷയങ്ങള്‍ എടുത്ത് ഉയര്‍ത്തി ശരിക്കും ജനങ്ങളെ കൈയ്യിലെടുത്തിരിക്കുകയാണ് തേജസ്വി. കുടുംബ വോട്ടുകളും അദ്ദേഹത്തിനൊപ്പമാണ് ഉള്ളത്. നിതീഷിന്റെ 15 കൊല്ലം വളരെ മോശം ഭരണമായിരുന്നുവെന്ന് ജനങ്ങള്‍ പരസ്യമായി പറയാന്‍ തുടങ്ങിയിരിക്കുകയാണ്. പലയിടത്തും അദ്ദേഹത്തിന്റെ റാലിക്ക് നേരെ കൂവലുകളാണ് ഉയരുന്നത്. യുവാക്കള്‍ തേജസ്വിക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുള്ള കുടുംബങ്ങളും ഇത്തവണ ജെഡിയുവിനെ കൈവിട്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ജയിപ്പിക്കണം

കോണ്‍ഗ്രസിനെ ജയിപ്പിക്കണം

ആര്‍ജെഡിയുടെ പ്രശ്‌നം മുഴുവന്‍ കോണ്‍ഗ്രസാണ്. കാരണം അവരെ കൂടി ജയിപ്പിച്ചാല്‍ മാത്രമേ തേജസ്വിക്ക് അധികാരത്തിലെത്താന്‍ സാധിക്കൂ. 70 സീറ്റുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് ആര്‍ജെഡി. 144 ,സീറ്റിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കായി ബാക്കിയുള്ള സീറ്റുകളും ആര്‍ജെഡി വിട്ടുകൊടുത്തിട്ടുണ്ട്. ബീഹാറിലെ ഏതൊരു പാര്‍ട്ടിയേക്കാളും നേട്ടമുണ്ടാക്കുന്നത് ആര്‍ജെഡിയാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. ദിവസം തോറും വര്‍ധന എന്ന രീതിയിലാണ് ആര്‍ജെഡിയുടെ കുതിപ്പ്. പ്രധാന കാരണം തേജസ്വി യാദവിന്റെ ചെറുപ്പവും, അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങളുമാണ്.

രാഹുല്‍ പോര

രാഹുല്‍ പോര

തേജസ്വി വന്‍ പ്രചാരണത്തിലാണെങ്കിലും കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ അങ്ങനെയല്ല. സംഘടനാ ശേഷി തീര്‍ത്തും ദുര്‍ബലമാണ്. ക്യാമ്പയിന്‍ എങ്ങനെ പോകണമെന്ന് പോലും അവര്‍ക്കറിയില്ല. രാഹുല്‍ ഗാന്ധിയാണ് ഇത്തവണ ഏറ്റവും വലിയ പരാജയമായി മാറിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും രാഹുല്‍ വലിയ വിജയമായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ ജിഎസ്ടിയും നോട്ടുനിരോധനവുമാണ് ബീഹാറില്‍ ഉന്നയിച്ചത്. ഇതൊന്നും ഒരു വിഷയമേയല്ല ബീഹാറില്‍. പിന്നീട് അംബാനിയും അദാനിയും ലഡാക്കും ചൈനയും വരെ രാഹുല്‍ പ്രചാരണത്തില്‍ കൊണ്ടുവന്നു. എല്ലാം ഒന്നിനൊന്ന് പരാജയം. കോണ്‍ഗ്രസിന് ഇത് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.

ലാലുവിന്റെ അതേ മോഡല്‍

ലാലുവിന്റെ അതേ മോഡല്‍

തേജസ്വി ശരിക്കും പിതാവ് ലാലു പ്രസാദ് യാദവിനെ പോലെ വൈകാരികമായിട്ടാണ് ജനങ്ങളെ കൈയ്യിലെടുത്തത്. നിങ്ങള്‍ക്ക് ജോലി ആവശ്യമുണ്ടോ, അതും സര്‍ക്കാര്‍ ജോലി എന്നായിരുന്നു ജനങ്ങളോടുള്ള തേജസ്വിയുടെ ചോദ്യം. വന്‍ കരഘോഷത്തോടെ അതെ എന്ന മറുപടിയായിരുന്നു വന്നത്. നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍, സുന്ദരിയായ ഭാര്യ ജീവിത സഖിയായെത്തും എന്നുള്ള മറുപടി കൂടി തേജസ്വി നല്‍കി. അടുത്ത കാലത്തൊന്നും ഈ പ്രസംഗത്തിന് ലഭിച്ച സ്വീകാര്യത മറ്റൊരു നേതാവിനും ബീഹാറില്‍ ലഭിച്ചിട്ടില്ല. 1990കളില്‍ ലാലു പ്രസാദ് യാദവ് ബീഹാറിനെ ഇളക്കി മറിച്ചത് ഇത്തരം പ്രസംഗത്തിലൂടെയാണ്. തേജസ്വിയും അത് ആവര്‍ത്തിക്കുകയാണ്.

പ്രാദേശിക വിഷയങ്ങള്‍

പ്രാദേശിക വിഷയങ്ങള്‍

രാഹുലിനെ പോലെയല്ല, തേജസ്വി പ്രാദേശിക വിഷയങ്ങളെ മാത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കറക്ടായിട്ട് വോട്ടര്‍മാരുമായി ഇത് സംവദിക്കുന്നുണ്ട്. എന്‍ഡിഎയുടെ പ്രശ്‌നങ്ങളും ആര്‍ജെഡിയെ സഹായിക്കുന്നുണ്ട്. നിതീഷാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന എന്‍ഡിഎയുടെ വാദങ്ങള്‍ കാര്യങ്ങളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. എന്‍ഡിഎ നേതാക്കള്‍ പരസ്പരം സംശയത്തോടെയാണ് ഇപ്പോള്‍ നോക്കുന്നത്. നിതീഷിനെ ബിജെപിയിലെ പല നേതാക്കളും സംശയത്തോടെയാണ് കാണുന്നത്. ഇത്തവണ ബിജെപിയുടെ വോട്ടര്‍മാരും നിതീഷിനെ പിന്തുണയ്ക്കുന്നില്ല.

കോണ്‍ഗ്രസ് ചിത്രത്തിലില്ല

കോണ്‍ഗ്രസ് ചിത്രത്തിലില്ല

കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് ഒട്ടും ശോഭിക്കുന്നില്ല. അതാണ് തേജസ്വി തന്നെ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിന്റെ നേട്ടം പോലും പ്രചാരണത്തില്‍ കൊണ്ടുവരുന്നില്ല. 122 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യം. ആര്‍ജെഡിക്ക് ഇത് നേടണമെങ്കില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളിലും ജയം നേടേണ്ടതുണ്ട്. പരമാവധി സീറ്റുകള്‍ തന്നെ കോണ്‍ഗ്രസ് നേടണം. കഴിഞ്ഞ തവണ 27 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഇത്തവണ അത് 40 ആക്കാന്‍ കഴിഞ്ഞാല്‍ തേജസ്വി പകരക്കാരനില്ലാത്ത നേതാവായി മാറും. തേജസ്വിക്ക് മാത്രമേ കോണ്‍ഗ്രസിനെ ഇപ്പോള്‍ രക്ഷിക്കാന്‍ സാധിക്കൂ.

English summary
bihar election 2020: congress need an extra push from tejaswi yadav for more seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X