അധികാരം പിടിക്കാൻ പഴയ 'വിജയ തന്ത്രം' പുറത്തെടുത്ത് കോൺഗ്രസ്; ബിഹാറിൽ തുനിഞ്ഞിറങ്ങി പാർട്ടി
പാട്ന; ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കോൺഗ്രസിന് 70 സീറ്റുകളാണ് കടുത്ത വിലപേശലിനൊടുവിൽ മത്സരിക്കാൻ ലഭിച്ചത്.സീറ്റുകൾ കൂടുതൽ ലഭിച്ചെഭ്കിലും ഇവയിൽ 45 സീറ്റുകളിലും കഴിഞ്ഞ തവണ കോൺഗ്രസിന് നിലം തൊടാൻ പോലും സാധിച്ചിരുന്നില്ല.
ഇതോടെ പല സീറ്റുകളും കോൺഗ്രസിന് ബാലി കേറാമലയാകുമെന്നാണ് നിരീക്ഷപ്പെടുന്നത്. എന്നാൽ പരാമവധി സീറ്റുകളിൽ വിജയം ഉറപ്പിക്കാനുള്ള ഫോർമുലയാണ് ഇക്കുറി രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരുക്കിയിരിക്കുന്നത്.

അനുയോജ്യമായ സാഹചര്യം
പ്രതിപക്ഷത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത്. ജെഡിയു നേതാവ് നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇപ്പോൾ സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യത്തിൽ ഉടലെടുത്ത ഭിന്നതയും കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന് പ്രതീക്ഷ നൽകുന്നതാണ്.

അധികാര തുടർച്ച
ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ വിടുന്നതിന് മുൻപ് വരെ സംസ്ഥാനത്ത് എൻഡിഎ തന്നെ അധികാര തുടർച്ച നേടുമെന്നായിരുന്നു സർവ്വേകൾ പ്രവചിച്ചത്. എന്നാൽ എൽജെപിയുടെ പിൻമാറ്റം സംസ്ഥാനത്തെ ഏറ്റവും ശക്തരായ ദളിത് വോട്ടുകളിൽ ഭിന്നത ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

ദളിത് വോട്ടുകൾ
ദളിത് വോട്ടുകളിൽ കോൺഗ്രസ് കണ്ണുവെയ്ക്കുന്നുണ്ട്. ഒപ്പം മേൽജാതിക്കാരുടെ വോട്ടുകളും പെട്ടിയിലാക്കാൻ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്.
1990 വരെ കോൺഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായിരുന്നു മേൽജാതിക്കാർ. എന്നാൽ 90കളിൽ മണ്ഡൽ കമ്മീഷന്റെ വരവോടെ

പ്രതികൂലമായി
ദളിത് നേതാക്കളായ ലാലു പ്രസാദ് യാവ്, നിതീഷ് കുമാർ,ശരദ് യാവദ് എന്നീ നേതാക്കളുടെ ഉദയത്തോടെ സംസ്ഥാനത്ത് സാഹചര്യങ്ങൾ കോൺഗ്രസിന് പ്രതികൂലമായി. ബാബറി മസ്ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുന്നാക്ക ജാതിക്കാരെ ബിജെപിയുമായി അടുപ്പിച്ചു. അതേസമയംദളിത്, മുസ്ലീം വോട്ടുകൾ ആർജെഡിയിലേക്കും ജെഡിയുവിലേക്ക്ഒഴുകി.

സ്വാധീനമുള്ളത്
എന്നാൽ നിലവിലെ സാഹചര്യത്തിൽ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.കോൺഗ്രസിന്റെ 70 സീറ്റുകൾ ഏറിയ പങ്കും ഉന്നത ജാതിക്കാർക്കാണ് നൽകിയത്. അതേസമയം ദളിത്, മുസ്ലീം വിഭാഗങ്ങളിലുള്ളവർക്കും സ്ഥാനാർത്ഥി പട്ടികയിൽ പ്രധാന്യം നൽകിയിട്ടുണ്ട്.
ബ്രാഹ്മണർ, ഭൂമിഹാർ, കയാസ്ത, രജപുത്രർ എന്നീ വിഭാഗങ്ങളാണ് സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങൾ. കോൺഗ്രസിന് ശക്തമായ സ്വാധീനം ഈ വിഭാഗങ്ങൾക്കിടയിൽ ഉണ്ട്.

വോട്ടുകൾ ഭിന്നിക്കും
അതിനാൽ 11 ബ്രാഹ്മണർ, ഭൂമിഹാർ-രാജ്പുത് വിഭാഗങ്ങളിൽ നിന്ന് 9 പേർ കയാത്ത വിഭാഗത്തിൽ നിന്ന് 4 പേർ എന്നിങ്ങനെയാണ് സീറ്റുകൾ നൽകിയിരിക്കുന്നത്.
ഇക്കുറി ദളിത് വോട്ടുകളിൽ വലിയ വിള്ളൽ വീഴുമെന്ന് കോൺഗ്രസ് കുരുതുന്നത്. എൽജെപിയുടേയും ജെഡിയുവിന്റേയും വോട്ട് ബാങ്കാണ് ദളിതർ. എൽജെപി എൻഡിഎയിൽ നിന്ന് പുറത്ത്പോയതോടെ ദളിത് വോട്ടുകൾ ഭിന്നിക്കപ്പെടും.

സീറ്റ് നൽകിയത്
കഴിഞ്ഞ നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ദളിത് വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നെങ്കിലും യുപിയിലെ ഹഥ്രാസ് സംഭവം ഉൾപ്പെടെയുള്ളവ ദളിത് വോട്ടുകൾ ബിജെപിക്ക് നഷ്ടപ്പെടാൻ കാരണമാവും എന്ന വിലയിരുത്തലുമുണ്ട്.
ഇത്തവണ 13 ദളിത് വിഭാഗത്തിൽ നിന്നുള്ളവർക്കാണ് കോൺഗ്രസ് സീറ്റ് നൽകിയത്.

അകലുകയാണെന്ന്
മാത്രമല്ല 12 മുസ്ലീങ്ങൾക്കും സീറ്റ് നൽകിയിട്ടുണ്ട്. ജെഡിയുവിന് സ്വാധീനമുള്ള മുസ്ലീം വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുകയാണെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.പൗരത്വ പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള സർക്കാരിനെതിരായ വികാരം മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ശക്തമാണ്.

മുസ്ലീം വോട്ടുകൾ
ബിജെപിയുമായുള്ള സഖ്യം ബിഹാറിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിുത്തുന്നുണ്ട്.കഴിഞ്ഞ തവണ മതേതര സഖ്യത്തിന്റെ ഭാഗമായി മുസ്ലിം വോട്ടുകള്‍ നിലനിര്‍ത്താന്‍ ജെഡിയുവിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നും സംസ്ഥാനത്തെ ഏതൊരു ജനവിഭാഗങ്ങളേയും പോലെ ന്യൂനപക്ഷവും ജെഡിയു-ബിജെപി സഖ്യത്തെ തള്ളിപ്പറയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

സ്ഥാനാർത്ഥി നിർണയം
ശേഷിക്കുന്ന സ്ഥാനാർത്ഥികളിൽ 11 പേർ മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ബിഹാർ ജനസംഖ്യയുടെ 51 ശതമാനവും പിന്നോക്ക വിഭാഗത്തിൽപെട്ടവരാണ്. ഒ.ബി.സി സ്ഥാനാർത്ഥികളിൽ അഞ്ചുപേർ യാദവുകളും മൂന്ന് പേർ വൈഷ് (ബനിയ) സമുദായത്തിൽപ്പെട്ടവരും രണ്ട് പേർ കുർമിമാരും ഒരാൾ കൊയറി സമുദായത്തിൽ നിന്നുള്ളവരുമാണ്. പട്ടികജാതി പട്ടികവർഗത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയേയും മത്സരിപ്പിക്കുന്നുണ്ട്.

പ്രതീക്ഷയോടെ
1990 കളിൽ പിന്നോക്ക ജാതിരാഷ്ട്രീയം ഉയർന്നുവരുന്നതുവരെ ഈ ജാതികളും മതവിഭാഗങ്ങളും ബീഹാറിലെ കോൺഗ്രസിന് വിജയ മന്ത്രമായിരുന്നു. പഴയ തന്ത്രം പയറ്റുന്നതോടെ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടാൻ സാധിക്കുമെന്ന് പാർട്ടി കണക്ക് കൂട്ടുന്നുണ്ട്.
ബിജെപി വനിതാ മന്ത്രിയെ 'എന്തൊരു ഐറ്റം' എന്ന് കമൽനാഥ്; മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം
സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ
ബൈഡന് ചൈനയോട് മൃദു സമീപനം; ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് ട്രംപിന്റെ മകൻ
ചിരാഗിന്റെ പിന്നിലുള്ളത് നിതീഷിന്റെ ശത്രു, പല തന്ത്രങ്ങള്‍, ബിജെപി സഖ്യം വിട്ടതിന്റെ കാരണം ഇവ!!