Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിൽ സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്ദാനം;ചട്ടലംഘനമല്ല,ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻചിറ്റ്

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പദ്ധതിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. സൗജന്യ കൊവിഡ് വാക്‌സിന്‍ എന്ന വാഗ്ദാനം ചട്ടലംഘനമല്ലെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ അപാകതയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലായിരുന്നു ബീഹാറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നത്.

ec

ബിജെപിയുടെ പ്രകടന പത്രിക പുറത്തുവന്നതിന് പിന്നാലെ വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഗലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ബിജെപിയുടെ പ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളുടെ കടുത്ത ലംഘനമാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ വാക്‌സിന്‍ സംബന്ധിച്ച് ഇതുവരെ നയങ്ങള്‍ രൂപീകരിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ ഈ വാഗ്ദാനം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കലാണെന്നും സാകേത് ഗോഗലെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വ്ഗാദനം ചട്ടലംഘനമല്ലെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+