കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്ദാനം;ചട്ടലംഘനമല്ല,ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീൻചിറ്റ്

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പദ്ധതിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. സൗജന്യ കൊവിഡ് വാക്‌സിന്‍ എന്ന വാഗ്ദാനം ചട്ടലംഘനമല്ലെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ അപാകതയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലായിരുന്നു ബീഹാറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നത്.

ec

ബിജെപിയുടെ പ്രകടന പത്രിക പുറത്തുവന്നതിന് പിന്നാലെ വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഗലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ബിജെപിയുടെ പ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളുടെ കടുത്ത ലംഘനമാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

അന്തർജാതി വിവാഹം പ്രോത്സാഹിപ്പിക്കാൻ ഒഡീഷ സർക്കാർ; പോർട്ടൽ തുടങ്ങി, പ്രോത്സാഹനത്തുകയും കൂട്ടിഅന്തർജാതി വിവാഹം പ്രോത്സാഹിപ്പിക്കാൻ ഒഡീഷ സർക്കാർ; പോർട്ടൽ തുടങ്ങി, പ്രോത്സാഹനത്തുകയും കൂട്ടി

കൂടാതെ വാക്‌സിന്‍ സംബന്ധിച്ച് ഇതുവരെ നയങ്ങള്‍ രൂപീകരിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ ഈ വാഗ്ദാനം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കലാണെന്നും സാകേത് ഗോഗലെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വ്ഗാദനം ചട്ടലംഘനമല്ലെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ജയിലില്‍ ഇരിക്കുമ്പോള്‍ ഭാര്യയെ കസേരയില്‍ ഇരുത്തുകയാണ് ചെയ്തത്; ആര്‍ജെഡിക്കെതിരെ ആഞ്ഞടിച്ച് നിതീഷ്ജയിലില്‍ ഇരിക്കുമ്പോള്‍ ഭാര്യയെ കസേരയില്‍ ഇരുത്തുകയാണ് ചെയ്തത്; ആര്‍ജെഡിക്കെതിരെ ആഞ്ഞടിച്ച് നിതീഷ്

കോണ്‍ഗ്രസിന് തിരിച്ചടി: മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ സ്റ്റാര്‍ ക്യാംപെയ്നര്‍ പദവി റദ്ദാക്കികോണ്‍ഗ്രസിന് തിരിച്ചടി: മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ സ്റ്റാര്‍ ക്യാംപെയ്നര്‍ പദവി റദ്ദാക്കി

ബീഹാറിൽ മഹാസഖ്യത്തിനെതിരെ ഒവൈസി, കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യത്തെ തോൽപ്പിക്കാൻ ആഹ്വാനംബീഹാറിൽ മഹാസഖ്യത്തിനെതിരെ ഒവൈസി, കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യത്തെ തോൽപ്പിക്കാൻ ആഹ്വാനം

English summary
Bihar Election 2020: Covid-19 vaccine promise is not violative of Model Code of Conduct, Says EC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X