കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബീഹാറില്‍ ഡീല്‍ ഉറപ്പിച്ചു; 122 സീറ്റില്‍ ജെഡിയു, ബിജെപിക്ക് 121, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ജെഡിയുവും തമ്മിലുള്ള സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയായതായി റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് 122 സീറ്റുകളില്‍ മത്സരിക്കും. ബിെജപിയാവട്ടെ 121 സീറ്റുകളില്‍ മത്സരിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ പുറത്തുവന്നിരുന്നു.

bihar

ആകെയുള്ള സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ധാരണ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന്റെ 122 സീറ്റുകളില്‍ അഞ്ച് സീറ്റുകള്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് നല്‍കും. ബിജെപിയുടെ 121 സീറ്റുകളില്‍ കുറച്ച് സീറ്റുകള്‍ മുകേഷ് നിഷാദിന്റെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയ്ക്ക് നല്‍കിയേക്കും.

അതേസമയം, ആര്‍ജെഡിയുടെ നേതൃത്വത്തില്‍ മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവാണ്. ആകെയുള്ള 243 സീറ്റില്‍ 144 സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുക. 2015 നിയമസഭ തിരഞ്ഞെടുപ്പില്‍ 81 സീറ്റുകളിലാണ് ആര്‍ജെഡി വിജയിച്ചത്. കോണ്‍ഗ്രസ് അന്ന് 21 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന് ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്

അതേസമയം, ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി നടക്കുന്ന തെരഞ്ഞെടുപ്പിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്.

ഇതിനിടെ, തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്‍ഡിഎയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാകാത്തത് നീതീഷ്‌കുമാറും ചിരാഗ് പസ്വാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സീറ്റ് പങ്കിടല്‍ ചര്‍ച്ചകളെല്ലാം ബിജെപിയും ജെഡിയുവും തമ്മിലായിരുന്നു നടന്നത്. എല്‍ജെപിക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍

പിന്നീട് ചിരാഗ് പസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി നിതീഷ്‌കുമാറിനെതിരെ ഒറ്റക്ക് മത്സരിക്കുമെന്ന കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നും എല്‍ജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറനേ ജിതന്‍ മാഞ്ചിയെ സഖ്യത്തിനൊപ്പം കൂട്ടിയതും എല്‍ജെപിയുടെ എതിര്‍പ്പിന് കാരണമായി. നിലവിലെ 50-50 സീറ്റ് ധാരണയില്‍ എല്‍ജെപി തൃപ്തിപ്പെടുമോയെന്ന കാര്യത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടുബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടു

അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്അമിത് ഷായുടെ ടാക്ടിക്കല്‍ മൂവ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരും, ജഗന്‍ റെഡ്ഡി ദില്ലിയിലേക്ക്

English summary
Bihar Election 2020: JD (U) will contest 122 seats, BJP in 121
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X