കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ കോണ്‍ഗ്രസ് വജ്രായുധം ഇവര്‍, തേജസ്വിയല്ല, ഇടതുപക്ഷത്തെ മാസ്റ്റര്‍ പ്ലാനാക്കി രാഹുല്‍!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാര്‍ തീര്‍ത്തും പ്രതിരോധത്തിലേക്ക് പോയ സാഹചര്യത്തില്‍ പ്രതിപക്ഷം ശക്തമാകുന്നു. ഇടതുപക്ഷത്തിന് ഇത്തവണ വന്‍ റോളുണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. രാഹുല്‍ ഗാന്ധിയുടെ വന്‍ പിന്തുണയും അവര്‍ക്കുണ്ട്. രാജ്യവ്യാപകമായി പുതിയൊരു മോഡല്‍ ഇടതുപക്ഷത്തിനൊപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രാഹുലാണ് അതിന് ശ്രമങ്ങള്‍ നടത്തുന്നത്. എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടില്ല. പക്ഷേ ബീഹാറില്‍ വിജയിച്ചാല്‍ അവര്‍ രാഹുലിനൊപ്പം നില്‍ക്കേണ്ടി വരും.

കോണ്‍ഗ്രസിന് വേണ്ടവര്‍

കോണ്‍ഗ്രസിന് വേണ്ടവര്‍

തൊഴിലാളികളും പിന്നോക്ക വിഭാഗവും അടങ്ങുന്ന മേഖലകള്‍ കോണ്‍ഗ്രസിനോ ആര്‍ജെഡിക്കോ ഇത്രയും കാലം ഭേദിക്കാനാവാത്ത കോട്ടയാണ്. മുമ്പ് ഇത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. പക്ഷേ അപ്പോഴും ഇടതുപക്ഷത്തിന്റെ കുത്തക മേഖലയാണ് ഇത്. പല മണ്ഡലങ്ങളിലായി ഈ വോട്ടുകള്‍ വ്യാപിച്ച് കിടക്കുകയാണ്. ഇവര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ അധികാരത്തില്‍ വരാന്‍ സാധ്യതയില്ലാത്തത് കൊണ്ട് പലരും വോട്ടു ചെയ്യില്ല. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ കൂടെയാവുമ്പോള്‍ ഇതിന്റെ വിജയസാധ്യത കൂടും.

രാഹുലിന്റെ തന്ത്രം

രാഹുലിന്റെ തന്ത്രം

രാഹുല്‍ പലയിടത്തും ഇടതുപക്ഷത്തിന്റെ സ്വിംഗ് വോട്ടുകള്‍ നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂവായിരം വോട്ടുകള്‍ക്കൊക്കെ പരാജയപ്പെടേണ്ട മണ്ഡലങ്ങളില്‍ ഇടതുപക്ഷം കൂടെയുള്ളത് വലിയ വിജയമാര്‍ജിനായി മാറ്റാന്‍ സാധിക്കും. കിഷന്‍ഗഞ്ചിലടക്കം ഒവൈസിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നതും ഇടതുപക്ഷത്തെയാണ്. മുസ്ലീം വോട്ടുകളുടെ വിശ്വാസമാര്‍ജിക്കാന്‍ ഇടതുപക്ഷവുമായുള്ള സഹകരണം കോണ്‍ഗ്രസിനെ സഹായിക്കും. ഒവൈസി നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് നേടിയ മണ്ഡലമാണ് ഇത്.

ഇടതുപക്ഷത്തിനുള്ള സീറ്റുകള്‍

ഇടതുപക്ഷത്തിനുള്ള സീറ്റുകള്‍

ഇടതുപക്ഷത്തിന് 29 സീറ്റുകളാണ് ഇത്തവണ നല്‍കുന്നത്. സിപിഎമ്മും സിപിഐയും കൂടാതെ പ്രബല കക്ഷിയായ സിപിഐഎംഎല്‍ പാര്‍ട്ടിയും കൂടിയും ഇടതുപക്ഷത്തിനൊപ്പമുണ്ട്. 19 സീറ്റുകളിലാണ് സിപിഐഎംഎല്‍ മത്സരിക്കുന്നത്. സിപിഐയും സിപിഎമ്മും പത്ത് സീറ്റുകളില്‍ ത്സരിക്കുന്നു. സിപിഐഎംഎല്ലിന് സിവാന്‍, അര്‍വാല്‍, ജെഹാനാബാദ്, പട്‌ന റൂറല്‍, കാത്തിഹാര്‍ എന്നീ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ട്. അതുകൊണ്ടാണ് 19 സീറ്റ് അവര്‍ നേടിയെടുത്തത്. മൂന്ന് എംഎല്‍എമാരാണ് അവര്‍ക്ക് ഈ നിയമസഭയില്‍ ഉള്ളത്.

തേജസ്വിയുടെ മാറ്റം

തേജസ്വിയുടെ മാറ്റം

തേജസ്വി, യാദവ വോട്ടിന് പുറത്തേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയത് രാഹുലിന്റെ നിര്‍ദേശപ്രകാരമാണ്. ഒരു സമുദായ വോട്ടു മാത്രം വെച്ച് ബിജെപിയെ പരാജയപ്പെടുത്തുക ദുഷ്‌കരമാണ്. ദളിത്-മുസ്ലീം-പിന്നോക്ക വിഭാഗം ഒബിസി കാറ്റഗറികള്‍ ഒന്നിപ്പിക്കുന്ന നയമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഫോര്‍മുല. തൊഴിലില്ലായ്മ വന്‍ വിഷയമായി ബീഹാറില്‍ മാറികൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയവും പ്രചാരണവും അത് തന്നെയാണ്. തേജസ്വിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ ജനക്കൂട്ടമെത്തുന്നതും നിതീഷിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

യുവാക്കളുടെ മാറ്റം

യുവാക്കളുടെ മാറ്റം

യുവാക്കള്‍ക്കിടയില്‍ നിതീഷ് കുമാര്‍ ഇപ്പോഴും ജനപ്രിയനല്ല. ഒന്ന് തൊഴിലില്ലായ്മയെ നിതീഷ് അവഗണിച്ചതാണ്. രണ്ട് കാര്‍ഷിക ബില്ലിനെ ജെഡിയു പിന്തുണച്ചതാണ്. തൊഴിലില്ലാത്തത് കാരണം യുവാക്കളില്‍ പലരും കാര്‍ഷിക മേഖലയിലേക്ക് മാറിയിരുന്നു. എന്നാല്‍ അവിടെയും തകര്‍ന്ന് തരിപ്പണമാക്കിയത് മോദി സര്‍ക്കാരും കൂടി ചേര്‍ന്നാണ്. ഇപ്പോഴത്തെ കാര്‍ഷിക ബില്ലും കൂടി വന്നതോടെ നിതീഷ് ഇനി വേണ്ടെന്ന നിലപാടിലാണ് യുവാക്കള്‍. എന്നാല്‍ നിതീഷ് 15 കൊല്ലം മുമ്പുള്ള ലാലു പ്രസാദ് യാദവിന്റെ ഭരണത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ അന്ന് നിതീഷ് ഉയര്‍ത്തിയ അതേ ഫോര്‍മുലയാണ് ഇപ്പോള്‍ തേജസ്വി ജെഡിയുവിനെതിരെ ഉപയോഗിക്കുന്നത്.

ഇടതുപക്ഷം ബാധിക്കുമോ?

ഇടതുപക്ഷം ബാധിക്കുമോ?

ഇടതുപക്ഷം നിതീഷിന്റെ വോട്ടുബാങ്കിനെ പിളര്‍ത്തുന്നതിന് മുമ്പ് അവരുടെ സാധ്യതകള്‍ പരിശോധിക്കാം. സിപിഐഎംഎല്‍ 2000ല്‍ മത്സരിച്ചപ്പോള്‍ ആറ് സീറ്റുകളാണ് നേടിയത്. 2005ല്‍ ഇത് ഏഴ് സീറ്റുകളായി വര്‍ധിച്ചു. അതേ വര്‍ഷം ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അത് അഞ്ചായി കുറഞ്ഞു. 2010 തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും ലഭിച്ചില്ല. ആര്‍എല്‍എസ്പി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളെ പോലെയല്ല ഇടതുപക്ഷം. ഇവരുടെ വോട്ടുകളുടെ ഗുണം ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തുല്യമായി ലഭിക്കുന്നതാണ്. എന്നാല്‍ മറ്റ് രണ്ട് പാര്‍ട്ടികളും ബിജെപിയിലേക്ക് പോകുന്ന വോട്ടുകളാണ്. ബെഗുസരായ് മധുബനി, കഗാരിയ എന്നിവ ഇടതുകോട്ടകളാണ്.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam
കോണ്‍ഗ്രസിന് വിജയപ്രതീക്ഷ

കോണ്‍ഗ്രസിന് വിജയപ്രതീക്ഷ

മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വലിയ റോളുണ്ട്. ഇവര്‍ മൂന്നും കേഡര്‍ പാര്‍ട്ടികളാണ്. ഏതെങ്കിലും സമവാക്യത്തിന് പുറത്തല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മഹാസഖ്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. ബിജെപിയുമായി എതിര്‍പ്പുള്ളത് കൊണ്ട് ഇവര്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുകയും ചെയ്യും. ഇവിടെയാണ് യുവാക്കളുടെയും സ്ത്രീകളുടെയും അടക്കം വോട്ടുകള്‍ മഹാസഖ്യത്തിന് നേട്ടമായി മാറുക. ഇത്തവണ അഴിമതി പ്രതിച്ഛായ ഇല്ലാത്ത പുതിയൊരു നേതാവ് കളത്തിലിറങ്ങിയതും കോണ്‍ഗ്രസിന് വിജയപ്രതീക്ഷ നല്‍കുന്നതാണ്.

English summary
bihar election 2020: left parties gave greater strength to grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X