കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പ് കളത്തില്‍ ശിവസേനയും; 40 സീറ്റില്‍ വരെ മത്സരിച്ചേക്കും; ജെഡിയുവിന് കുരുക്ക്

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിനൊരുങ്ങുകയാണ്. ഇതിനകം തന്നെ കക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനങ്ങള്‍ സംബന്ധിച്ച് ധാരണയായി. അതിനിടെ ബീഹറില്‍ തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുകയാണ് ശിവസേനയും. ഇതുവരേയും ചിത്രത്തില്‍ ഇല്ലാതിരുന്ന ശിവസേന 30 മുതല്‍ 40 സീറ്റുകളില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശിവസേന എംപി സജ്ഞയ് റാവത്ത് തന്നെയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം രണ്ട് ദിവസത്തിനകം തന്നെ പുറത്ത് വരുമെന്ന് സേന വൃത്തങ്ങള്‍ പറയുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പ്

ബീഹാര്‍ തെരഞ്ഞെടുപ്പ്

ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി മൂന്ന് ഘട്ടങ്ങളിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫല പ്രഖ്യാപനം ഉണ്ടാവും. 243 നിയമസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി ഇതിനകം തന്നെ ബീഹാര്‍ സജ്ജമായി കഴിഞ്ഞു. സഖ്യങ്ങള്‍ക്കിടയിലെ സീറ്റ് വിഭജനം ഏറെകുറേ പൂര്‍ത്തിയായി.

ശിവസേന

ശിവസേന

ബീഹാറില്‍ ശിവസേന 30 മുതല്‍ 40 വരെ സീറ്റില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. 50 സീറ്റില്‍ വരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന് പാര്‍ട്ടി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും 40 സീറ്റില്‍ വരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് സജ്ഞയ് റാവത്ത് പറഞ്ഞു. രണ്ട് ദിവസത്തിനകം ഇതില്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി

 ഗുപ്‌തേശ്വര്‍ പാണ്ഡെ

ഗുപ്‌തേശ്വര്‍ പാണ്ഡെ

ബീഹാര്‍ ഡിജിപിയായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡെയുടെ ജൈഡിയു പ്രവേശനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ പിടിമുറുക്കാന്‍ ശിവസേന തീരുമാനിച്ചിരിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. ഈയിടെയാണ് ഗുപ്‌തേശ്വര്‍ പാണ്ഡെ ജെഡിയു പ്രവേശനം നടത്തുന്നത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയതാണ് ഗുപ്‌തേശ്വര്‍ പാണ്ഡെയും ശിവസേനയും തമ്മിലുള്ള ഉള്‍പാര്.

 ജെഡിയുവില്‍

ജെഡിയുവില്‍

നേരത്തെ മുംബൈ പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പീന്നീട് കേസില്‍ ബീഹാര്‍ സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യം കാണിക്കുകയായിരുന്നു.തുടര്‍ന്നാണ് കേസില്‍ ഗുപ്‌തേശ്വര്‍ പാണ്ഡെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നത്. ഇതിന് പിന്നാലെ പൊലീസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ച് കഴിഞ്ഞ ദിവസം ജെഡിയുവില്‍ പ്രവേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍

തെരഞ്ഞെടുപ്പില്‍

ഗുപ്‌തേശ്വര്‍ പാണ്ഡെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ശിവസേന അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന ചോദ്യത്തിന് താന്‍ ബീഹാറില്‍ പോകുന്നുണ്ടെന്നും ഇതിനുള്ള മറുപടി ബീഹാറില്‍ എത്തിയ ശേഷം നല്‍കാമെന്നുമായിരുന്നു സജ്ഞയ് റാവത്തിന്റെ പ്രതികരണം. അതിനിടെ നേരത്തെ സജ്ഞയ് റാവത്തും ദേവേന്ദ്ര ഫഡ്‌നാവിസും നേരത്തെ കൂടികാഴ്ച്ച നടത്തിയത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Recommended Video

cmsvideo
Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s
ഫഡ്‌നാവിസുമായി കൂടികാഴ്ച

ഫഡ്‌നാവിസുമായി കൂടികാഴ്ച

ബീഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മണിക്കൂറോളം നീണ്ട കൂടികാഴ്ച്ചയാണ് ഇരുവരും നടത്തിയത്. എന്നാല്‍ ഇത് രാഷ്ട്രീയമായിരുന്നില്ലെന്നും ശിവസേന മുഖ പത്രത്തിന്റെ എഡിറ്റര്‍ കൂടിയായ സജ്ഞയ് റാവത്ത് പിന്നീട് വ്യക്തമാക്കിയിരുന്നു. സാമാനയിലെ ഒരു അഭിമുഖത്തിന് വേണ്ടിയാണ് ഫഡ്‌നാവിസുമായി കൂടികാഴ്ച നടത്തിയതെന്നും റാവത്ത് പറഞ്ഞു.

ഹത്രാസ് പ്രതികൾക്ക് വേണ്ടി എപി സിംഗ്, നിർഭയ കേസിലെ പ്രതികളുടെ വക്കീൽഹത്രാസ് പ്രതികൾക്ക് വേണ്ടി എപി സിംഗ്, നിർഭയ കേസിലെ പ്രതികളുടെ വക്കീൽ

കൊവിഡ് ബോധവത്ക്കരണത്തിന് നേരിട്ടിറങ്ങി കൊല്ലം കളക്ടർ, വീടുകളിൽ മിന്നൽ സന്ദർശനംകൊവിഡ് ബോധവത്ക്കരണത്തിന് നേരിട്ടിറങ്ങി കൊല്ലം കളക്ടർ, വീടുകളിൽ മിന്നൽ സന്ദർശനം

English summary
Bihar election 2020: mp sanjay raut opens up shiva sena will contest in 30 to 40 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X