കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പ്: ജെഡിയു-ബിജെപി സീറ്റ് ധാരണ;50:50; അന്തിമ പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബീഹാറില്‍ ജെഡിയുവും ബിജെപിയും അടങ്ങുന്ന എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയായതായി സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി നടക്കുന്ന തെരഞ്ഞെടുപ്പിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്.

243 സീറ്റിലേക്ക്

243 സീറ്റിലേക്ക്

243 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് 122 സീറ്റും ബിജെപി 121 സീറ്റും ലഭിക്കുമെന്നാണ് ധാരണ. ഇതില്‍ നിതീഷ് കുമാറിന്റെ ജെഡിയും ജിതന്‍ രാം മഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്കും ബിജെപി റാം വിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്കും സീറ്റും വിഭജിച്ച് നല്‍കാനുമാണ് നിലവിലെ ധാരണ.

ബിജെപിയും ജെഡിയുവും

ബിജെപിയും ജെഡിയുവും

തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്‍ഡിഎയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാകാത്തത് നീതീഷ്‌കുമാറും ചിരാഗ് പസ്വാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സീറ്റ് പങ്കിടല്‍ ചര്‍ച്ചകളെല്ലാം ബിജെപിയും ജെഡിയുവും തമ്മിലായിരുന്നു നടന്നത്. എല്‍ജെപിക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

എല്‍ജെപി

എല്‍ജെപി

പിന്നീട് ചിരാഗ് പസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി നിതീഷ്‌കുമാറിനെതിരെ ഒറ്റക്ക് മത്സരിക്കുമെന്ന കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നും എല്‍ജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറനേ ജിതന്‍ മാഞ്ചിയെ സഖ്യത്തിനൊപ്പം കൂട്ടിയതും എല്‍ജെപിയുടെ എതിര്‍പ്പിന് കാരണമായി. നിലവിലെ 50-50 സീറ്റ് ധാരണയില്‍ എല്‍ജെപി തൃപ്തിപ്പെടുമോയെന്ന കാര്യത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

എല്‍ജെപിക്ക് രണ്ട് സീറ്റ്

എല്‍ജെപിക്ക് രണ്ട് സീറ്റ്

നിലവില്‍ എല്‍ജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് എല്‍ജെപിക്ക് ഉള്ളത്. ജെഡിയുവിന് 69 സീറ്റും ബിജെപിക്ക് 54 സീറ്റും ഉണ്ട്. 144 സീറ്റിലേക്ക് ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു ചിരാഗ് പസ്വാന്റെ വെല്ലുവിളി. എല്ലാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഹകരിക്കുമെന്നുമാണ് നിലപാട്. ഇത് സംബന്ധിച്ച് എല്‍ജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നല്‍കിയിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പ്

ആദ്യഘട്ട വോട്ടെടുപ്പ്

ഒക്ടോബര്‍ 28 നാണ് ബീഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്്. 71 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്്. മൂന്ന് ഘട്ടങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫല പ്രഖ്യാപനമുണ്ടാവും. കഴിഞ്ഞ ദിവസമാണ് മഹാസഖ്യത്തിന്റെ സീറ്റ് ധാരണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് 70 സീറ്റിലും ആര്‍ജെഡി 144 സീറ്റിലും മത്സരിക്കും. ഇതില്‍ ജെഎംഎമ്മിന് ആര്‍ജെഡിയുടെ സീറ്റില്‍ നിന്നും വിട്ടുനല്‍കാനാണ് തീരുമാനം.

 ഇടത് പാര്‍ട്ടികള്‍

ഇടത് പാര്‍ട്ടികള്‍

ഇതിന് പുറമേ സിപിഎം, സിപിഐ, സിപി ഐ എംഎല്‍ ഉള്‍പ്പെടുന്ന ഇടത് പാര്‍ട്ടികള്‍ക്ക് 27 സീറ്റ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ സഖ്യത്തിനാപ്പമില്ലാതിരുന്ന ഇടത് പാര്‍ട്ടികള്‍ ഇത്തവണ ഒരുമിക്കുന്നുവെന്നത് മഹാസഖ്യത്തിന് ആശ്വസിക്കാവുന്ന കാര്യമാണ്. എന്നാല്‍ ചെറു കക്ഷികള്‍ക്ക് സീറ്റ് നല്‍കാത്തത് ഭിന്നതക്ക് ഇടയാവുകയും അവര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോവുകയുമുണ്ടായി.

കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്ഞാതന്റേത്; തിരുവനന്തപുരം മെഡിക്കൽ കോളേജ് വിവാദത്തിൽകൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്ഞാതന്റേത്; തിരുവനന്തപുരം മെഡിക്കൽ കോളേജ് വിവാദത്തിൽ

രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പംരാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പം

English summary
Bihar election 2020: NDA Reach 50-50 seat sharing deal and it will expect to announce soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X